തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായ സമീപനമാണ് സ്വീകരിക്കുന്നെങ്കിലും പല സംസ്ഥാനങ്ങളും ഈ ദിശയില്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുന്നില്ല ന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്്.. കൊല്‍ക്കത്തയില്‍ അടുത്തിടെ നടന്ന ഹൃദയഭേദകമായ സംഭവം വളരെ ദയനീയവും അപമാനകരവുമാണ്. ബലാത്സംഗം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നതിനായി നാം നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഈ നിയമം കര്‍ശനമായി നടപ്പാക്കണം” മനോരമ കോണ്‍ക്ളേവ് ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
സ്ത്രീകളുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയെ ഗവണ്മെന്റിന്റെ മുന്‍ഗണനകളായി പ്രതിരോധമന്ത്രി വിശേഷിപ്പിച്ചു. ”മാറ്റങ്ങളെല്ലാം ഉണ്ടായിട്ടും, രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും കണക്കിലെടുക്കുമ്പോള്‍, ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് കാണുന്നു.
സായുധ സേനയില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന പങ്ക് ഉയര്‍ത്തിക്കാട്ടിയ രാജ്നാഥ് സിംഗ്, സൈന്യത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കുന്നതിനുള്ള പല തടസ്സങ്ങളും നീക്കിയതായും പറഞ്ഞു . ”സായുധ സേനയുടെ മൂന്ന് വിഭാഗങ്ങളിലും സ്ത്രീകളുടെ വര്‍ദ്ധിച്ച പങ്കാളിത്തം നാം ഉറപ്പാക്കിയിട്ടുണ്ട്. വനിതകള്‍ക്ക് സ്ഥിരം കമ്മീഷനും അനുവദിച്ചു. അത്യധികം ആദരിക്കപ്പെടുന്ന സൈനിക പരിശീലന സ്ഥാപനങ്ങളിലൊന്നായ നാഷണല്‍ ഡിഫന്‍സ് അക്കാദമിയും വനിതകള്‍ക്കായി തുറന്നുകൊടുത്തു. സ്ത്രീ ശാക്തീകരണവും സ്ത്രീകള്‍ നയിക്കുന്ന വികസനവും എന്ന കാഴ്ചപ്പാടോടെയാണ് ഗവണ്മെന്റ് മുന്നോട്ട് പോകുന്നത്”, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: