തൃശൂര്‍: ജല നിരപ്പ് ഉയര്‍ന്നതോടെ ഷോളയാര്‍ ഡാമിലെ ഒരു ഷട്ടര്‍ തുറന്നു. കേരള ഷോളയാര്‍ ഡാമിലെ ജലനിരപ്പ് 2662.90 അടിയായ സാഹചര്യത്തിലാണ് ഷട്ടര്‍ തുറന്നത്. പതിനൊന്ന് മണിയോടെ ഡാം തുറന്നു ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലം പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലേക്ക് ഒഴുക്കിതുടങ്ങി. ഡാമിന്റെ ഒരു ഷട്ടര്‍ 0.5 അടി തുറന്നാണ് വെള്ളമൊഴുക്കുന്നത്. ഈ ജലം ഏകദേശം മൂന്ന് മണിക്കൂര്‍ കൊണ്ട് പെരിങ്ങല്‍ക്കുത്ത് റീസര്‍വോയറില്‍ എത്തിച്ചേരും.
താത്ക്കാലികമായി പെരിങ്ങല്‍ക്കുത്ത് റിയര്‍വോയറില്‍ വെള്ളം സംഭരിക്കാന്‍ ശേഷിയുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലും പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. അതിനാല്‍ ഘട്ടംഘട്ടമായി പരമാവധി 300 ക്യുമെക്സ് അധികജലം തുറന്നു വിടേണ്ട സാഹചര്യമാണ്. ചാലക്കുടി പുഴയില്‍ പരമാവധി 1.50 മീറ്റര്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നും പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കലക്ടര്‍ അര്ജുന് പാണ്ഡ്യന് അറിയിച്ചു.
കുട്ടികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ പുഴയില്‍ കുളിക്കുന്നതിനും വസ്ത്രങ്ങള്‍ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്കി. ചാലക്കുടിപ്പുഴയില്‍ മത്സ്യബന്ധനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ നടപടി സ്വീകരിക്കും. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണവും സുരക്ഷയും ഒരുക്കാന്‍ ചാലക്കുടി വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: