ഗാന്ധിനഗര്‍: കനത്ത മഴയില്‍ ഗുജറാത്ത് മുങ്ങി. നാലുദിവസമായി അതിശക്തമായ മഴയാണ് ഇവിടെ. മഴക്കെടുതിയില്‍ ഇതിനകം 28 പേര് മരിച്ചു. വെള്ളത്തിലായ പ്രദേശങ്ങളില്‍ നിന്ന് 40,000ത്തിലേറെ പേരെയാണ് ഒഴിപ്പിച്ചത്.
വഡോദര നഗരത്തിലാണ് സ്ഥിതി രൂക്ഷം. ചില പ്രദേശങ്ങളില്‍ 10 മുതല്‍ 12 അടി വരെ ഉയര്രത്തില് വെള്ളമുണ്ട്. വിശ്വാമിത്ര നദി കരകവിഞ്ഞതാണ് വഡോദര വെള്ളത്തില്‍ മുങ്ങാന്‍ കാരണം. അജ്വ അണക്കെട്ട് തുറന്നിട്ടുമുണ്ട്. സര്‍ക്കാര്‍ സൈന്യത്തിന്റെ സഹായം തേടിയുണ്ട്.
ഭക്ഷണവും മരുന്നും കഴിക്കാതെ പലരും വീടുകളില്‍ അവശരാണ്. വെള്ളം പൊങ്ങുന്നതും മഴ തുടരുന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. ബിജെപി പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 38,000 ഭക്ഷണ പായ്ക്കറ്റുകള്‍ വിതരണം ചെയ്തെതെന്നും ഒരു ലക്ഷത്തിലധികം പായ്ക്കറ്റുകള്‍ വിതരണത്തിനെത്തിച്ചിട്ടുമുണ്ട്.
ഈ സീസണില്‍ ലഭിക്കേണ്ട ശരാശരി മഴയുടെ 105 ശതമാനം മഴയാണ് കഴിഞ്ഞ ദിവസങ്ങളിലായി ലഭിച്ചത്. ദ്വാരക ജില്ലയിലെ ഖംഭാലിയ താലൂക്കില്‍ 24 മണിക്കൂറില്‍ 454 മില്ലിമീറ്റര്‍ മഴയാണ് കിട്ടിയത്. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ സംസ്ഥാനത്തെ 206 അണക്കെട്ടുകളില്‍ 112 എണ്ണത്തിനും അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: