കൊച്ചി: ലക്ഷദ്വീപിന്റെ സൗന്ദര്യം നുകരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തതിന് ശേഷം അവിടേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുതിപ്പ്. അതേസമയം ഭാരതത്തിനെതിരെ നിലപാട് സ്വീകരിച്ച മാലദ്വീപിലേക്കുള്ള ഒഴുക്ക് പകുതിയായി കുറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മുഹമ്മദ് മുയിസു ഭാരതത്തിലെത്തിയതും നയതന്ത്ര പ്രശ്നങ്ങളില്‍ പരിഹാരമുണ്ടായതുമൊന്നും മാലദ്വീപിലേക്കുള്ള ഭാരതീയ ടൂറിസ്റ്റുകളുടെ വരവ് പഴയതുപോലെയാക്കാന്‍ തുണച്ചില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
മാലദ്വീപ് ടൂറിസം മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 28,604 ഭാരതീയ വിനോദസഞ്ചാരികളാണ് എത്തിയത്. 2023ല്‍ ഇതേ കാലയളവില്‍ 54,207 ആയിരുന്നു. അതേസമയം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള അവധിക്കാലത്ത് ലക്ഷദ്വീപിലെ ഏക വിമാനത്താവളമായ അഗത്തിയിലെത്തിയത് 22,990 പേരാണ്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 11,074 പേരാണ് ഇവിടെയെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: