ലണ്ടന്‍: മുന്‍ ലോക ട്വന്റി-20 ബാറ്റര്‍ ഡേവിഡ് മലാന് (37) അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനായി 22 ടെസ്റ്റുകളും 30 ഏകദിനങ്ങളും 62 ടി20കളും കളിച്ചിട്ടുണ്ട്.
മൂന്ന് അന്താരാഷ്ട്ര ഫോര്‍മാറ്റുകളിലും സെഞ്ച്വറി നേടിയ ഇംഗ്ലണ്ടിന്റെ രണ്ട് പുരുഷ ബാറ്റര്‍മാരില്‍ ഒരാളാണ്.
കഴിഞ്ഞവര്‍ഷം ഭാരതത്തില്‍ നടന്ന 50 ഓവര്‍ ലോകകപ്പിന് ശേഷം അദ്ദേഹം ഇംഗ്ലണ്ട് ടീമില്‍ ഇടം നേടിയിരുന്നില്ല. വരാനിരിക്കുന്ന, ഓസ്ട്രേലിയക്കെതിരായ വൈറ്റ്-ബോള്‍ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് അദ്ദേഹം തന്റെ വിരമിക്കല്‍ തീരുമാനം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: