തൃശൂര്‍: മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ഗ തടസം സൃഷ്ടിച്ചെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാതിയില്‍ ദില്ലി പോലീസ് അന്വേഷണം തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം.
സുരേഷ് ഗോപിക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മന്ത്രിക്കും, സ്റ്റാഫുകള്‍ക്കും നേരെ കൈയേറ്റ ശ്രമമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് അറിയിച്ചിരുന്നു.
സംഭവത്തില്‍ സുരേഷ് ഗോപി തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ മാര്‍ഗ തടസം സൃഷ്ടിച്ചെന്നാണ് പരാതി. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സിറ്റി പൊലീസ് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തി. രാമനിലയം ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.
അതേസമയം, സംഭവത്തില്‍ അനില്‍ അക്കര എംഎല്‍എയുടെ പരാതിയിലും അന്വേഷണം ആരംഭിച്ചു. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകനെ പിടിച്ചു തളളിയെന്നാണ് മന്ത്രിക്കെതിരായ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: