മലപ്പുറം: സഹകരണ ബാങ്ക് വായ്പ തട്ടിപ്പില്‍ മുസ്ലീം ലീഗ് നേതാവിനെതിരെ വിജിലന്‍സ് കേസെടുത്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടത്തിനെതിരെയാണ് വിജിലന്‍സ് കേസെടുത്തത്. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഭരണ സമിതി അംഗമായിരിക്കെ സ്വാധീനമുപയോഗിച്ച് എടക്കര ശാഖയില്‍ നിന്ന് അനധികൃതമായി വായ്പയെടുത്തെന്നാണ് ഇസ്മായില്‍ മൂത്തേടത്തിനെതിരെയുള്ള പരാതി. ഇദ്ദേഹത്തിന്റെ ഭാര്യ റംലത്ത്, മകന്‍ ആസിഫ് അലി എന്നിവരും കേസില്‍ പ്രതികളാണ്.
രണ്ടരക്കോടി രൂപ തിരിച്ചടയ്‌ക്കാതെ ബാങ്കിനെ കബളിപ്പിച്ചെന്നാണ് കേസ്.അനധികൃമായി ലോണ്‍ അനുവദിച്ചു നല്‍കിയ എടക്കര ശാഖ മാനേജര്‍,ഡെപ്യൂട്ടി ജനറല്‍ മാനേജര്‍,ജനറല്‍ മാനേജര്‍ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. ഭൂമിയുടെ വില വര്‍ദ്ധിപ്പിച്ച് കാട്ടി ഭൂവിലയുടെ മൂല്യത്തെക്കാള്‍ വലിയ തുക വായ്പയെടുത്തെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്. ഓവര്‍ ഡ്രാഫ്റ്റ് വായ്പയ്‌ക്കായി ഹാജരാക്കിയ കരാര്‍ വ്യാജമാണെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും നല്‍കേണ്ട വായ്പയായ ഓവര്‍ ഡ്രാഫ്റ്റ് ലോണ്‍ ദുരുപയോഗം ചെയ്‌തെന്നും വിജിലന്‍സ് കണ്ടെത്തി.സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ വായ്‌പ്പയെടുത്തുവെന്നല്ലാതെ ബാങ്കിനെ കബളിപ്പിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നാണ് ഇസ്മായില്‍ മൂത്തേടത്തിന്റെ വിശദീകരണം. കൊവിഡും പ്രളയവും കാരണം ഉണ്ടായ സാഹചര്യങ്ങളാണ് തിരിച്ചടവ് മുടക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: