ഗോരഖ്പൂർ : ജന്മാഷ്ടമി ദിനത്തിൽ ഭഗവാൻ ശ്രീകൃഷ്ണന്റെ അനുഗ്രഹം തേടി ഉത്തർപ്രദേശ് ഗോരഖ്പൂരിലെ മുസ്ലീം സ്ത്രീകൾ .ഗോരഖ്പൂരിലെ ലോക പ്രശസ്തമായ രാധാകൃഷ്ണ ക്ഷേത്രം ഗീതാ വതികയിലാണ് ഇവർ പ്രാർത്ഥിക്കാനായെത്തിയത് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭക്തർ ഇവിടെയെത്താറുണ്ട് . തിങ്കളാഴ്ച ജന്മാഷ്ടമി ദിനത്തിലും ലക്ഷക്കണക്കിന് ഭക്തരാണ് ഗീതാ വാതികയിൽ എത്തിയിരുന്നു. അതിനിടയിലാണ് മുസ്ലീം സ്ത്രീകളും കൃഷ്ണ ദർശനത്തിനായി എത്തിയത്.
എല്ലാ വർഷവും ജന്മാഷ്ടമി സമയത്ത് തങ്ങൾ കുടുംബത്തോടൊപ്പം ഇവിടെയെത്താറുണ്ടെന്നാണ് ഷാപൂർ നിവാസിയായ റാബിയ പറഞ്ഞത് . ‘ ഞങ്ങൾക്കത് ഇഷ്ടമാണ്. ഇവിടെ വരുന്നത് മുടക്കാറില്ല ‘ എന്നും അവർ പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും കണ്ണാടിയിലൂടെയല്ല ഇത് കാണേണ്ടതെന്ന് ഘോഷിപൂർവ നിവാസിയായ മൈറുന്നിസ പറയുന്നു. ആർക്കും ചേരാനും സന്തോഷത്തിൽ പങ്കാളികളാകാനും കഴിയുന്ന ഒരു ഉത്സവമാണിത്. എല്ലാ വർഷവും ജന്മാഷ്ടമി ദിനത്തിൽ ഇവിടെയെത്തുമെന്ന് പാദ്രി ബസാറിലെ താമസക്കാരിയായ ഷാഹില പറഞ്ഞു . ഇത് മനസിന് ഏറെ ആനന്ദം നൽകുമെന്നും അവർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: