കോഴിക്കോട്: അണ്ടര്‍ 18 ഫിബ 3ഃ3 ബാസ്കറ്റ് ബോള്‍ ലോകകപ്പിനുള്ള ഭാരത ടീമില്‍ അഹാന ജോര്‍ജ് ഇടംപിടിച്ചു. അഹാനയുടെ അച്ഛന് ബെനില്‍ ജോര്‍ജ് കോട്ടയം പുതുപ്പള്ളി സ്വദേശിയും അമ്മ ഗുജറാത്തിയുമാണ്.
മധ്യപ്രദേശില്‍ നിന്നുള്ള ഗിര്വി അഗര്‍വാള്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള അനയ ഭവസര്‍, ഗുഞ്ജന്‍ മന്ത്രി എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.
ഹംഗറിയിലെ ഡെബ്രസനിലാണ് മത്സരങ്ങള്‍. പൂള് സിയില്‍ ജപ്പാന്, കിര്‍ഗിസ്ഥാന്‍, ചൈന, ഉഗാണ്ട എന്നിവര്‍ക്കൊപ്പമാണ് ഭാരതം കളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: