കൊല്‍ക്കത്ത: ആര്‍ജി കര് മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ബലാത്സംഗം ചെയ്തുകൊന്ന കേസില്‍ മമത സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച്് എഴുത്തുകാരന് ബംഗ രത്ന അവാര്‍ഡ് തിരികെ നല്കാന് തീരുമാനിച്ചു. 2019-ല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബംഗ രത്ന പുരസ്കാരം നല്കി ആദരിച്ച പശ്ചിമ ബംഗാളിലെ അലിപുര്‍ദുവാറില്‍ നിന്നുള്ള അധ്യാപകനും എഴുത്തുകാരനുമായ പരിമള്‍ ഡേയാണ് ആര്‍ജി കര് മെഡിക്കല്‍ കോളേജ് ആശുപത്രി ബലാത്സംഗത്തോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് അവാര്‍ഡ് തിരികെ നല്‍കുന്നത്.
‘ബംഗരത്ന അവാര്‍ഡ് തിരികെ നല്കാന് ഞാന്‍ തീരുമാനിച്ചു. ബംഗാളിലും പുറത്തും പ്രതിഷേധം നടന്ന രീതിയില്‍, അത് തിരികെ നല്‍കണം എന്നത് എന്റെ മനസ്സാക്ഷിയുടെ ആഹ്വാനമാണ്. പ്രതിഷേധത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. മമത ബാനര്‍ജിയുടെ ഭരണം ശരിയല്ല. അദ്ദേഹം പറഞ്ഞു.
ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ബലാത്സംഗ-കൊലപാതക സംഭവത്തില്‍ ഇരയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള സമരങ്ങള്‍ തുടരുകയാണ്. ബംഗാള്‍ ഭരണകൂടം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മോഷന്‍ പിക്ചര്‍ ആര്‍ട്ടിസ്റ്റ് ഫോറം ടോളിഗഞ്ചില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: