ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ത്രൈമസത്തില്‍ മികച്ച ലാഭം നേടിയതോടെ കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരികള്‍ കുതിക്കുകയാണ്. വ്യാഴാഴ്ച കല്യാണ്‍ ഓഹരി ഒറ്റയടിക്ക് ഏഴ് ശതമാനത്തോളം ഉയര്‍ന്ന് 589 രൂപ 90 പൈസയില്‍ എത്തിയിരുന്നു. എന്നാല്‍ ഈ ഓഹരി വൈകാതെ 750 രൂപയില്‍ എത്തുമെന്ന് ചില ഓഹരി വിശകലനസ്ഥാപനങ്ങള് പ്രവചിക്കുന്നു.
കഴിഞ്ഞ ദിവസം കല്യാണ്‍ ഓഹരികളില്‍ നടന്ന ഒരു ബ്ലോക്ക് ഡീല്‍ ശ്രദ്ധേയമായി. കുറഞ്ഞത് അഞ്ച് ലക്ഷം ഓഹരികള്‍ ഒന്നിച്ച് കൈമാറ്റം ചെയ്യുന്നതിനെയാണ് ഓഹരി വിപണിയില്‍ ബ്ലോക്ക് ഡീല്എന്ന് പറയുന്നത്.കല്യാണിന്റെ പ്രൊമോട്ടര്‍മാരില്‍ ഒരാളായ തൃക്കൂര് ശ്രീരാമ അയ്യര്‍ 1300 കോടി രൂപയുടെ കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരികള്‍ ഒറ്റയടിക്ക് സ്വന്തമാക്കിയത് വലിയ വാര്‍ത്തയായിരുന്നു.
ഇതോടെയാണ് വ്യാഴാഴ്ച കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരി ഏഴ് ശതമാനത്തോളം മുകളിലേക്ക് കുതിച്ചത്. ഏകദേശം 2.43 കോടിയുടെ കല്യാണ്‍ ജ്വല്ലേഴ്സ് ഓഹരികളാണ് തൃക്കൂര് ശ്രീരാമ അയ്യര്‍ സ്വന്തമാക്കിയത്. കല്യാണ്‍ ജ്വല്ലേഴ്സിന്റെ ആകെ ഓഹരികളില്‍ 2.36 ശതമാനം വരുമിത്. ഒരു ഓഹരിക്ക് 535 രൂപ എന്ന നിലയ്ക്കാണ് ഹൈഡെല്‍ ഇന്‍വെസ്റ്റ് മെന്റില്‍ നിന്നും തൃക്കൂര് ശ്രീരാമ അയ്യര്‍ ഇത്രയും ഓഹരികള്‍ സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: