Kerala

നടൻ സിദ്ദിഖിനും സംവിധായകൻ രഞ്ജിത്തിനുമെതിരേ പോലീസ് കമ്മിഷണർക്ക് പരാതി; സിദ്ദിഖിനെതിരേ പോക്സോ വകുപ്പ് ചുമത്തണം

Published by

കൊച്ചി: നടൻ സിദ്ദിഖിനും സംവിധായകൻ രഞ്ജിത്തിനുമെതിരേ പരാതി. വൈറ്റില സ്വദേശി ടി.പി. അജികുമാറാണ് ഇരുവർക്കുമെതിരേ കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയത്. സിദ്ദിഖിനെതിരേ പോക്സോ വകുപ്പ് ചുമത്തി കേസെടുക്കണെന്നാണ് പരാതിയിൽ പ‍റയുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടപടിയെടുക്കാനുള്ള ഒരുക്കത്തിലാണ്. ആരോപണങ്ങൾക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും നടൻ സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും രാജിവവച്ചിരുന്നു. സിദ്ദിഖിനെതിരേ യുവനടി രേവതി സമ്പത്തും രഞ്ജിത്തിനെതിരേ ബംഗാളി നടി സുലേഖ മിത്രയുമാണ് ആരോപണവുമായി മുന്നോട്ടു വന്നത്.

നടൻ സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും രേവതി സമ്പത്ത് വെളിപ്പെടുത്തിയത്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. എന്നാൽ ബംഗാളി നടി ശ്രീലേഖ മിത്രയുടേത് പരസ്പര വിരുദ്ധമായ പ്രസ്താവനയാണെന്നും ആരോപണങ്ങളിൽ ഒരു ഭാഗം നുണയാണെന്നും രഞ്ജിത്ത് പ്രതികരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by