തിരുവനന്തപുരം:ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗവും എംടി ക്യാപ്റ്റനുമായ മിന്നുമണി സംസ്ഥാനം വിടുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഇനി റെയിൽവേയുടെ ജേഴ്സിയാകും മിന്നുമണി അണിയുക. റെയിൽവേ ജീവനക്കാരി ആയതിനാൽ മിന്നുമണിയ്ക്ക് റെയിൽവേക്ക് വേണ്ടി കളിക്കേണ്ടതുണ്ട്.
റെയിൽവേയ്ക്ക് വേണ്ടി കളിക്കുന്നതിനായി കെസിഎ അനുമതി നൽകി. നിലവിൽ ഓസ്ട്രേലിയൻ പര്യടനത്തിലുള്ള മിന്നുമണി മികച്ച ഫോമിലാണ്. കേരളത്തിനായി 16-ാം വയസ് മുതൽ കളിക്കുന്ന മിന്നുമണി കഴിഞ്ഞ വർഷമാണ് ദേശീയ ടീമിൽ ഇടംനേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: