തിരുവനന്തപുരം: സംവിധായകന് രഞ്ജിത്തിനെതിരെ സ്ത്രീപീഢനത്തിന്റെ പേരില്‍ വളഞ്ഞിട്ട് ഒട്ടേറെ പേര് ആക്രമണം നടത്തുമ്പോള്‍ അതിനേക്കാള്‍ ഭീകരമായ സ്ത്രീപീഢനആരോപണത്തിന്റെ കരിനിഴലില്‍ നില്ക്കുന്ന നടന് സിദ്ദിഖിനെതിരെ ആരും ചെറുവിരല്‍ പോലും അനക്കുന്നില്ല. ഇതിനര്‍ത്ഥം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചിലരെ മാത്രം ചില പ്രത്യേക ലക്ഷ്യങ്ങളോടെ വീഴ്ത്താനുള്ള മാര്‍ഗ്ഗമായി മാറുകയാണോ എന്ന തോന്നലുണ്ടായിപ്പോവുകയാണ്.
നടന് സിദ്ദീഖിനെതിരെ ആരോപണം ഉന്നയിച്ച രേവതി സമ്പത്ത് എന്ന നടിയെ അവര്‍ക്ക് 21 വയസ്സായിരിക്കുമ്പോള്‍ ഇല്ലാത്ത ഒരു സിനിമയുടെ പേരില്‍ വിളിച്ചുവരുത്തുകയും പിന്നീട് ആ സിനിമയെക്കുറിച്ച് ഡിസ്കഷന് മാസ്കറ്റ് ഹോട്ടലില്‍ ഉണ്ടെന്ന് പറഞ്ഞ് അങ്ങോട്ടേക്ക് ക്ഷണിക്കുകയുമായിരുന്നു സിദ്ദിഖ് . അന്ന് സിദ്ദിഖ് തന്നെ റേപ് ചെയ്തെന്നും രേവതി സമ്പത്ത് ആരോപിക്കുന്നു. പിന്നീട് പലപ്പോഴായി സിദ്ദീഖ് തന്നെ ചവിട്ടുകയും അടിക്കുകയും ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. സിദ്ദിഖ് വലിയൊരു ക്രിമിനല്‍ ആണെന്ന് രേവതി സമ്പത്ത് ആരോപിക്കുന്നുണ്ടെങ്കിലും ഇതുവരെയും സിദ്ദീഖിനെതിരെ ഒരു കോണില്‍ നിന്നും ആക്രമണം ഉണ്ടായിട്ടില്ല.
അതേ സമയം രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര പറഞ്ഞത് രഞ്ജിത് പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് മോശമായി പെരുമാറി എന്നാണ്. ആരോപണം ഉയര്‍ന്നതോടെ തന്നെ സിപിഐ, എവൈഐഎഫ് തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തി. ആഷിക് അബു, ജോഷി ജോസഫ് ഉള്‍പ്പെടെയുള്ള ചില സംവിധായകരും രംഗത്തെത്തി. രഞ്ജിത്തിന്റെ തലയ്ക്ക് വേണ്ടി ശക്തമായ ആക്രമണങ്ങളാണ് നടന്നത്. രഞ്ജിത് താഴെയിറങ്ങിയാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ കസേര ഒരെണ്ണം ഒഴിഞ്ഞുകിട്ടും. ഇതാണ് രഞ്ജിത്തിനെതിരായ കടന്നാക്രമണത്തിന് പിന്നില്‍ ഒരു വിഭാഗം ലക്ഷ്യം വെയ്ക്കുന്നതെന്നും ആരോപണമുണ്ട്. അതെന്തായാലും രഞ്ജിത് തെറ്റു ചെയ്താല്‍ വെള്ളം കുടിക്കണം. ഏതാണ് രഞ്ജിത് രാജിക്കൊരുങ്ങി എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
പക്ഷെ ചോദ്യം ഇതാണ്. രഞ്ജിത്തിനും സിദ്ദിഖിനും രണ്ട് നീതിയാണോ സര്‍ക്കാര്‍ നല്കാന് പോകുന്നത്. അങ്ങിനെ തോന്നാന്‍ ചില കാരണങ്ങളുണ്ട്. രഞ്ജിത്തിനെതിരെ ചെറുവിരല്‍ അനക്കാന്‍ ആരും തയ്യാറായിട്ടില്ല എന്നത് തന്നെ. നീതിക്ക് വേണ്ടി രഞ്ജിത്തിനെതിരെ അലമുറയിടുന്നവര്‍ സിദ്ദീഖിനെ തൊടാന്‍ മടിക്കുന്നത് എന്തുകൊണ്ട്? ഈ ചോദ്യത്തിന് ഇതുവരെയും ഉത്തരം കിട്ടിയിട്ടില്ല.
എന്തായാലും ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇത്രയേറെ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും കേസെടുക്കാന്‍ ഇടത് പക്ഷ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന് നാലര വര്‍ഷം കഴിഞ്ഞിട്ടും ഇടത് സര്‍ക്കാര്‍ ഒന്നും ചെയ്തിരുന്നില്ല. എന്നാല്‍ പല ഭാഗങ്ങളില്‍ നിന്നും സമ്മര്‍ദ്ദം ഉയര്‍ന്നതോടെയാണ് റിപ്പോര്‍ട്ട് വിവാദഭാഗങ്ങള്‍ നീക്കി പ്രസിദ്ധീകരിച്ചത്. എന്തായാലും പരാതികളുടെ പേരില്‍ തീര്‍ച്ചയായും സര്‍ക്കാരിന് കേസെടുക്കാന്‍ അധികാരമുണ്ടെന്നാണ് നിയമവൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: