മുംബൈ: ടിന്‍ഡര്‍ ആപ്പ് മറയാക്കി ഡേറ്റിങ് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൂടുതല്‍ പേര് ഇരകളായതായി റിപ്പോര്‍ട്ട്. വെസ്റ്റ് അന്ധേരിയിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചു നടന്ന തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങളാണു പുറത്തുവന്നിരിക്കുന്നത്. ഒരു മാസത്തിനിടെ ഒരു യുവതി നാലു യുവാക്കളെ കബളിപ്പിച്ചു തട്ടിപ്പ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
യുവതി ഹണിട്രാപ്പില്‍പ്പെടുത്തി എത്തിക്കുന്ന യുവാക്കളില്‍നിന്നു ഭീമമായ ബില്‍ തുക ഭീഷണിപ്പെടുത്തി വാങ്ങിച്ചെടുത്താണു തട്ടിപ്പ് നടക്കുന്നത്. ടിന്‍ഡര്‍ ആപ്പ് വഴി പരിചയപ്പെടുന്ന യുവതി, യുവാക്കളെ ഡേറ്റിങ്ങിനായി ക്ഷണിക്കും. ഇതിനായി വെസ്റ്റ് അന്ധേരിയിലെ ‘ദി ഗോഡ്ഫാദര്’ ക്ലബാണ് യുവതി ഉപയോഗിച്ചിരുന്നത്. ക്ഷണം സ്വീകരിച്ചെത്തുന്ന യുവാവിനെക്കൊണ്ട് വിലകൂടിയ മദ്യവും ഭക്ഷണവും ഓര്‍ഡര്‍ ചെയ്യിപ്പിക്കും. ഇതിനിടെ യുവതി മുങ്ങും. യുവാവ് ക്ലബ്ബ് അധികൃതരുടെ ഭീഷണി ഭയന്ന് ഭീമമായ ബില്‍ തുക നല്കി മടങ്ങുകയും ചെയ്യും. പലരും അപമാനം ഭയന്ന് തട്ടിപ്പ് പുറത്തുപറയില്ല.
20,000 രൂപ മുതല്‍ 60,000 രൂപ വരെ ബില്‍ തുക നല്കിയ യുവാക്കള്‍ ഇതിനോടകം ‘ദി ഗോഡ്ഫാദര്’ ക്ലബിനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. മുംബൈയിലുടനീളമുള്ള വിവിധ നിശാക്ലബ്ബുകളും ഈ ശൃംഖലയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: