തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ ലൈനിനടിയിലൂടെ പോകുന്ന ആമയിഴഞ്ചാന്‍ തോടിന്റെ ഭാഗം ശുചീകരിക്കുന്നതിന് സര്‍ക്കാര്‍ പണം മുടക്കും. ശുചീകരണത്തിനായി 63 ലക്ഷം രൂപ അനുവദിച്ചു.
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ പ്രശ്നത്തില്‍ തിരുവനന്തപുരം നഗരസഭ ഹൈക്കോടതിയില്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് നല്‍കി.തോടിന്റെ വിവിധ ഭാഗങ്ങളില്‍ 10 എഐ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഇതില്‍ പറയുന്നു. തോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി തുടങ്ങിയെന്നും നഗരസഭ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ രാത്രികാല സ്‌ക്വാഡ് പ്രവര്‍ത്തിക്കുന്നുണ്ട്.ജൂലായ് 18 മുതല്‍ 23 വരെ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു 1.42 ലക്ഷം രൂപ പിഴയും ഈടാക്കി. 65 പേര്‍ക്ക് നോട്ടീസ് നല്‍കി.
തോട്ടിലേക്ക് മാലിന്യം ഒഴുക്കിയ ഒരു സ്ഥാപനം അടച്ചുപൂട്ടിയെന്നും മറ്റൊരു സ്ഥാപനത്തിനെതിരെ പ്രൊസിക്യൂഷന്‍ നടപടി തുടങ്ങിയെന്നും നഗരസഭയുടെ റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: