Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഗള്‍ ചക്രവര്‍ത്തി ഹുമയൂണ്‍ ഹിന്ദു രാജ്ഞിയെ രക്ഷിച്ചതില്‍ നിന്നോ രക്ഷാബന്ധന്റെ പിറവി? സുധാ മൂര്‍ത്തിക്കെതിരായ യുദ്ധം ജയിച്ച് അമിതാ സച് ദേവ്

രാഖി എന്ന രക്ഷാബന്ധന്റെ പിറവിക്ക് പിന്നില്‍ മുഗള്‍ ചക്രവര്‍ത്തി ഹുമയൂണ്‍ ഒരു ഹിന്ദു രാജ്ഞിയെ രക്ഷിച്ചതാണെന്ന് എഴുത്തുകാരി സുധാമൂര്‍ത്തി. എന്നാല്‍ ഇതിന് പിന്നില്‍ ഇന്ദ്രനും ഭാര്യ ഇന്ദ്രാണിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണെന്ന് സ്ഥാപിച്ച് അമിതാ സച് ദേവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2024, 07:42 pm IST
in India
ഹിന്ദു സംഘടനയായ ജനജാഗ്രതിയുടെ നേതാവും അഭിഭാഷകയുമായ അമിതാ സച് ദേവ (ഇടത്ത്) രാജ്യസഭാ എംപിയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തി (വലത്ത്)

ഹിന്ദു സംഘടനയായ ജനജാഗ്രതിയുടെ നേതാവും അഭിഭാഷകയുമായ അമിതാ സച് ദേവ (ഇടത്ത്) രാജ്യസഭാ എംപിയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തി (വലത്ത്)

ബെംഗളൂരു : 16ാം നൂറ്റാണ്ടില്‍ മേവാറിലെ ഹിന്ദു രാജ്ഞിയായ കര്‍ണ്ണാവതി അയല്‍പക്കത്തെ രാജാവിന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ മുഗള്‍ ചക്രവര‍്ത്തിയായ ഹുമയൂണിന് ഒരു ചരട് അയച്ചുകൊടുത്തെന്നാണ് രാജ്യസഭാ എംപിയും പുസ്തകരചയിതാവും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷയുമായ സുധാമൂര്‍ത്തി പറയുന്നത്. തന്നെ സഹോദരിയായി കണ്ട് ജീവന്‍ രക്ഷിക്കണം എന്നായിരുന്നു മേവാറിലെ രാജ്ഞിയുടെ അപേക്ഷ.

അതിന്റെ അടിസ്ഥാനത്തില്‍ ഹുമയൂണ്‍ ചക്രവര്‍ത്തി മേവാര്‍ രാജ്ഞിയായ കര്‍ണ്ണവതിയെ സഹോദരിയായി കണക്കാക്കി അയല്‍രാജാവിന്റെ ആക്രമണത്തില്‍ നിന്നും കാത്ത് രക്ഷിച്ചു എന്നതാണ് രാഖിയുടെ പിന്നിലെ കഥയെന്ന് സുധാമൂര്‍ത്തി ഈയിടെ വിശദീകരിച്ചിരുന്നു.

ബിജെപിയോടും പ്രധാനമന്ത്രിയോടും ചായ് വുള്ള വനിതാ നേതാവാണ് സുധാമൂര്‍ത്തിയെങ്കിലും രാഖിയുടെ ഉല്‍പത്തി സംബന്ധിച്ചുള്ള ഈ കഥ തെറ്റാണെന്ന് ഹിന്ദു സംഘടനയായ ജനജാഗ്രതിയുടെ നേതാവും അഭിഭാഷകയുമായ അമിതാ സച് ദേവ പറയുന്നു. സുധാമൂര്‍ത്തിക്കെതിരെ ആശയപ്പോരാട്ടത്തിന്റെ പാതയിലാണ് അമിതാ സച് ദേവ്.

ദേവി ഇന്ദ്രാണിയുമായി ബന്ധപ്പെട്ടാണ് യഥാര്‍ത്ഥത്തില്‍ രക്ഷാബന്ധന്‍ എന്ന സങ്കല്‍പത്തിന്റെ പിറവി എന്നാണ് അമിതാ സച് ദേവ് അവകാശപ്പെടുന്നത്. ദേവി ഇന്ദ്രാണി ഭര്‍ത്താവായ ചക്രവര്‍ത്തി ഇന്ദ്രദേവിന്റെ കൈകളില്‍ ചരട് കെട്ടുമായിരുന്നു. തനിക്ക് ഒരു രക്ഷാകവചം എന്ന നിലയിലാണ് ദേവി ഇന്ദ്രാണി ഈ ചരട് ഭര്‍ത്താവിന്റെ കൈത്തണ്ടയില്‍ കെട്ടിയത്. ഹിന്ദു പുരാണങ്ങളിലൊന്നായി ഭവിഷ്യ പുരാണത്തിലും രാഖിയുടെ ജനനം സംബന്ധിച്ച് വ്യക്തമായ സൂചനയുണ്ട്. അസുരന്മാരുമായി ഇന്ദ്രദേവന്‍ യുദ്ധം ചെയ്തെങ്കിലും അസുരന്മാരുടെ ആക്രമണത്തിന് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ തളര്‍ന്നിരുന്നു. ഗുരു ബൃഹസ്പതിയുടെ ഉപദേശപ്രകാരം ഇന്ദ്രാണി രഹസ്യമന്ത്രങ്ങളുരുവിട്ട് തന്റെ കയ്യിടെ ചരടിന് ശക്തി പകരാന്‍ തുടങ്ങി. ശ്രാവണി പൂര്‍ണ്ണിമയിലെ പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുവന്ന ദിവസത്തിലായിരുന്നു ഇന്ദ്രാണിയുടെ തപവും ജപവും. ഇതോടെ ചരടിന് മുഴുവന്‍ ഊര്‍ജ്ജവും ലഭിച്ചു. ഈ ചരട് ഇന്ദ്രാണി ജപിച്ച് ഭര്‍ത്താവിന്റെ കൈത്തണ്ടയില്‍ കെട്ടിക്കൊടുത്തു. അതോടെ വര്‍ധിതവീര്യനായ ഇന്ദ്രദേവന്‍ അസുരന്മാര്‍ക്കെതിരെ യുദ്ധം ജയിച്ചു. ഇതോടെയാണ് സ്ത്രീ പുരുഷന്റെ കൈത്തണ്ടയില്‍ സുരക്ഷിതത്വത്തിനായുള്ള ചരട് കെട്ടുക എന്ന പതിവ് ആരംഭിച്ചത്.

സുധാമൂര്‍ത്തിയുടെ കഥ രക്ഷാബന്ധന്റെ യഥാര്‍ത്ഥ ചരിത്രം വളച്ചൊടിക്കുന്ന ഒന്നായിപ്പോയി എന്ന് അഭിഭാഷകയായ അമിതാ സച് ദേവും കൂട്ടരും വാദിക്കുന്നു. രാഖിയുടെ പിറവിയെക്കുറിച്ചുള്ള തന്റെ സമൂഹമാധ്യമപോസ്റ്റ് പിന്‍വലിക്കാന്‍ പലയിടത്തു നിന്നും സമ്മര്‍ദ്ദമുണ്ടായിട്ടും സുധാമൂര്‍ത്തി അതിന് തയ്യാറായില്ല. ഇതോടെ അഭിഭാഷകയായ അമിത സച് ദേവ് ഇന്‍റലിജന്‍റ് ഫ്യൂഷന്‍ ആന്‍റ് സ്ട്രാറ്റജിക് ഓപ്പറേഷനിലും ദല്‍ഹി പൊലീസിന്റെ സൈബര്‍ ക്രൈം യൂണിറ്റിലും പരാതി നല്‍കുകയായിരുന്നു. ഇപ്പോള്‍ മഥുരയിലെ ഗ്യാന്‍ വാപി പള്ളി ഹിന്ദുക്കളുടെ ആരാധനാലയമാണെന്ന് അവകാശപ്പെട്ട് കേസ് നടത്തുന്ന അഭിഭാഷക കൂടിയാണ് അമിതാ സച് ദേവ്.

ഇതോടെയാണ് സുധാമൂര്‍ത്തി സമൂഹമാധ്യമത്തില്‍ തന്റെ വീഴ്ച ചൂണ്ടിക്കാട്ടി മറ്രൊരു പോസ്റ്റ് ഇട്ടത്. രാഖിയുടെ ഉല്‍പത്തി സംബന്ധിച്ച് പല കഥകളും നാട്ടില്‍ നിലവിലുണ്ടെന്നും അതില്‍ ഒരു കഥ മാത്രമാണ് കര്‍ണ്ണാവതി രാജ്ഞിയെയും മുഗള്‍ ചക്രവര്‍ത്തിയായ ഹുമയൂണിനെയും ചേര്‍ത്തുള്ള കഥയെന്നും സുധാമൂര‍്ത്തി സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇതല്ല യഥാര്‍ത്ഥത്തിലുള്ള രാഖിയുടെ ഉല്‍പത്തിക്കഥയെന്ന് ഇപ്പോള്‍ മനസ്സിലായെന്നും സുധാമൂര്‍ത്തി എഴുതി. ഇതോടെ വിവാദം കെട്ടടങ്ങിയിരിക്കുകയാണ്.

Tags: RakshabandhanRakhiSudhamurthyAmitaSachdevaMughalemporerHumayunKarnavathyDevi Karnavathy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച 2 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും,രാഖി വലിച്ച് പൊട്ടിച്ച ശേഷം ആക്രമിച്ചു

India

‘അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് ഞാൻ പ്രാർത്ഥിച്ചു, പിന്നെ പ്രധാനമന്ത്രിയാകണമെന്ന്’ ; മോദിക്ക് രാഖി കെട്ടിയ കമർ ഷെയ്ഖ്

India

‘എനിക്ക് 8 ഭാഷയറിയാം, കുട്ടികൾ കൂടുതൽ ഭാഷകൾ പഠിക്കട്ടെ’: ത്രിഭാഷ നയത്തെ പിന്തുണച്ചു സുധ മൂർത്തി

Entertainment

രാഖി കെട്ടുമ്പോൾ മതതീവ്രവാദിയാക്കും ;നാലാം ക്ലാസ് മുതൽ രാഖി കെട്ടാറുണ്ട്; അനുശ്രീ

India

ഒരുമയുടെ വികാരമുയരേണ്ടത് മനസുകളില്‍; രാഖി ബന്ധിക്കുന്നതിലൂടെ നൽകുന്നത് സമാജത്തിന്റെ സന്ദേശം: ഡോ. കൃഷ്ണഗോപാല്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.