മാഞ്ചെസ്റ്റര്‍: പ്രീമിയര്‍ ലീഗ് വമ്പന്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് മുന്‍ നായകന് ഇല്‍ക്കായ് ഗുണ്ടോഗന് തിരിച്ചെത്തി. സിറ്റി നായകനായിരിക്കെ 2022-23 സീസണില്‍ ട്രെബിള്‍ കിരീടവും ക്ലബ്ബ് ലോകകപ്പും അടക്കം ചരിത്ര നേട്ടം കുറിച്ച ശേഷമായിരുന്നു കഴിഞ്ഞ വര്‍ഷം ഗുണ്ടാഗന്‍ സിറ്റിയില്‍ നിന്ന് സ്പാനിഷ് വമ്പന്ടീം എഫ്സി ബാഴ്സിലോണയിലേക്കുള്ള മടക്കം.
12 മാസത്തെ കരാര്‍ ആണ് ബാഴ്സയുമായി ഉണ്ടായിരുന്നത്. അത് പൂര്‍ത്തിയായ മുറയ്ക്ക് സിറ്റിയിലേക്ക് താരം തിരിച്ചെത്തുന്നതിന് ഇന്നലത്തെ പുതിയ കരാറോടുകൂടി പൂര്‍ണതയായി. ജര്‍മന്‍ താരം ഗുണ്ടോഗന് സിറ്റിയിലേക്ക് തിരിച്ചെത്തുമെന്ന ഉഹാപോഹങ്ങള്‍ ശക്തമായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ചില അന്താരാഷ്ട്ര കായിക മാധ്യമങ്ങള്‍ ഇക്കാര്യം ഏറെക്കുറേ ഉറപ്പാക്കുകയും ചെയ്തു ഈ സാഹചര്യത്തിലാണ് ഇന്നലെ സിറ്റിയുമായുള്ള രണ്ടാം കരാര്‍ യാഥാര്‍ത്ഥ്യമായത്. നിലവില്‍ 12 മാസത്തെ കരാര്‍ ആണ് ഒപ്പുവച്ചിരിക്കുന്നത്.
2016 മുതല്‍ 2023 വരെ സിറ്റിയില്‍ കളിച്ച ഗുണ്ടോഗന് ഇക്കാലയളവില്‍ ടീമിനായി 14 കിരീടങ്ങള്‍ നേടി. 304 കളികളില്‍ നിന്ന് 60 ഗോളുകള്‍ സംഭാവന ചെയ്തു.
33കാരനായ ഗുണ്ടോഗന് ഇക്കഴിഞ്ഞ യൂറോ കപ്പോടെ അന്താരാഷ്ട്ര കരിയറില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ടൂര്‍ണമെന്റ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ജര്‍മനി സ്പെയിനോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെയായിരുന്നു ജര്‍മന്‍ നായകന്റെ വിരമിക്കല്‍ പ്രഖ്യാപനം. ജര്‍മനിക്കായി 82 മത്സരങ്ങളിലാണ് ഗുണ്ടോഗന് ബൂട്ടുകെട്ടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: