കീവ്: മോദി ഉക്രൈനില്‍ എത്തുന്നതിന് 36 മണിക്കൂര്‍ മുന്‍പേ ഉക്രൈനെതിരായ വ്യോമാക്രമണങ്ങള്‍ നിര്‍ത്തിവെച്ച് റഷ്യ. ഇതിനായി വ്ളാഡിമിര്‍ പുടിന് റഷ്യന്‍ സൈന്യത്തിന് പ്രത്യേകം നിര്‍ദേശം നല്‍കിയതായി അറിയുന്നു. മോദി എന്ന ആഗോള നേതാവിനുള്ള റഷ്യയുടെ ആദരം തന്നെയായിരുന്നു ഈ വെടിനിര്‍ത്തല്‍.
മോദിയുടെ മറ്റൊരു വ്യക്തിപരമായ ദൗത്യം സെലന്‍സ്കിക്ക് മോദിയോടും ഇന്ത്യയോടുമുള്ള വിഷമം മാറ്റുക എന്നതായിരുന്നു. അതും മോദി സാധിച്ചെടുത്തു. കഴിഞ്ഞ മാസം മോദി റഷ്യ സന്ദര്‍ശിച്ചപ്പോഴാണ് ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കി ഏറെ അസ്വസ്ഥനാവുകയും ഇന്ത്യയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ മോദിയുടെ ഊഷ്മളമായ ഇടപഴകലില്‍ സെലന്‍സ്കിയുടെ ദേഷ്യം അലിഞ്ഞുപോയി. റഷ്യ, ഉക്രൈന് യുദ്ധത്തില്‍ ഒരു പക്ഷവും ചേരാത്ത രാജ്യമായി തന്നെയാണ് ഇന്ത്യ ഇതുവരെയും നിലകൊണ്ടിരിക്കുന്നത്. അത് സെലന്‍സ്കിയ്ക്ക് മോദിയുടെ സാന്നിധ്യത്തോടെ നേരിട്ട് ബോധ്യമായി.
President @ZelenskyyUa and I had very productive discussions in Kyiv today. India is eager to deepen economic linkages with Ukraine. We discussed ways to boost cooperation in agriculture, technology, pharma and other such sectors. We also agreed to further cement cultural… pic.twitter.com/EOrRyHeNX7
— Narendra Modi (@narendramodi) August 23, 2024
അതിനാല്‍ ശാന്തമായ ഉക്രൈനിലേക്കാണ് മോദി പ്രവേശിച്ചത്. പോളണ്ടില്‍ നിന്നും പ്രത്യേക തീവണ്ടിയിലായിരുന്നു മോദിയുടെ ഉക്രൈന് യാത്ര. ഉക്രൈനിലെ കീവ് റെയില്‍വേ സ്റ്റേഷനിലാണ് മോദി തീവണ്ടി ഇറങ്ങിയത്. അവിടെ മോദിയെ മോദിയുടെ യാത്രയ്ക്ക് പിന്നില്‍ ഉക്രൈന്-റഷ്യ ബന്ധത്തില്‍ സമാധാനം കൊണ്ടുവരാനുള്ള നീക്കം കൂടിയുണ്ടെന്ന് വാര്‍ത്തകള്‍ പറയുന്നു. ഇത് യുദ്ധത്തിന് പറ്റിയ കാലമല്ലെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന സമാധാനത്തിലേക്ക് നീങ്ങാനുള്ള ആഹ്വാനമായിരുന്നു.
മോദി കേന്ദ്രസര്‍ക്കാരിന്റെ ഭീംഷിം പദ്ധതി പ്രകാരം ധാരാളം മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളുമടങ്ങിയ കിറ്റുകള്‍ ഉക്രൈന് പ്രസിഡന്റ് സെലെന്‍സ്കിക്ക് കൈമാറി. 1992ല്‍ ഇന്ത്യ നയതന്ത്രബന്ധം സ്ഥാപിച്ച ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉക്രൈനില്‍ എത്തുന്നത്. ഉക്രൈനുമായി സാമ്പത്തിക ബന്ധം ദൃഡപ്പെടുത്തുന്നതിനും ഇന്ത്യ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൃഷി, സാങ്കേതികവിദ്യ, ഫാര്‍മ മേഖലകളില്‍ ഉക്രൈനുമായി ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇക്കാര്യത്തില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: