ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയോട് ബംഗാളിലെ ജൂനിയര്‍ ഡോക്ടറുടെ അതിക്രൂരമായ കൂട്ടബലാത്സംഗത്തെയും മരണത്തെയും കുറിച്ച് ചോദിച്ചപ്പോള്‍ അതത്ര പ്രധാനപ്പെട്ട കേസല്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇതിനേക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യത്തിന് വന്നതാണെന്നും എന്റെ ശ്രദ്ധതിരിക്കാന്‍ നോക്കേണ്ടെന്നുമാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്
ഇതിനെതിരെ രാഹുല്‍ ഗാന്ധിയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വന്‍വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു. ഉന്നാവ്, ഹത്രാസ് തുടങ്ങി ഉത്തര്‍പ്രദേശിലെ കൂട്ടബലാത്സംഗക്കേസുകളില്‍ ആദ്യം ഓടിയെത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ബംഗാളിലെ കൊല്‍ക്കത്തയിലുള്ള കൂട്ടബലാത്സംഗം നടന്ന ആര്‍ജി കര് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിയതേയില്ല. ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിലെ കൂട്ടബലാത്സംഗം മാത്രമേ രാഹുല്‍ ഗാന്ധി കൂട്ടബലാത്സംഗമായി പരിഗണിക്കൂ എന്നായിരുന്നു ട്രോള്‍.
സുപ്രീംകോടതിയില്‍ ഈ കേസില്‍ വാദംകേള്‍ക്കുന്ന മൂന്നംഗ ബെഞ്ചിലെ ഒരു ജഡ്ജിയാണ് പര്‍ദ്ദിവാല. അദ്ദേഹം പറഞ്ഞത് തന്റെ കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുപോലെ അധികാരദുര്‍വിനിയോഗം നടന്ന, ക്രൂരമായ കൂട്ടബലാത്സംഗം നടന്ന കേസ് കണ്ടിട്ടില്ലെന്നാണ്. കാരണം ബംഗാള്‍ പൊലീസ് കേസ് ഫയല്‍ ചെയ്യുംമുന്‍പ് ഇരയായ 33കാരിയായ ജൂനിയര്‍ ഡോക്ടറുടെ ശവദാഹം തിരക്കിട്ട് നടത്തിയിരുന്നു. ബലാത്സംഗം നടന്ന മെഡിക്കല്‍ ഹാള്‍ തിരക്കിട്ട് പുതുക്കിപ്പണിയുകയും ചെയ്തു.
അതുപോലെ കേസിലെ കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച ജൂനിയര്‍ ഡോക്ടറുടെ അസ്വാഭാവിക മരണത്തിന് കേസെടുക്കുന്നതിന് മുന്‍പ് പോസ്റ്റ് മോര്‍ട്ടം നടത്തിയെന്നതായിരുന്നു മറ്റൊരു പിഴവ്. ഇതിനെയും സുപ്രീംകോടതി ജസ്റ്റിസായ പര്‍ദ്ദിവാല വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: