കോഴിക്കോട് : മലപ്പുറം എസ് പി ശശിധരനെ പൊതുവേദിയില്‍ ആക്ഷേപിച്ച പിവി അന്‍വര്‍ എംഎംഎയുടെ നിലപാടിനെ പിന്തുണച്ച് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്. പൊലീസ് സംഘടന വേദികളിലെ വിമര്‍ശനം സ്വാഭാവികമെന്നാണ് അസോസിയേഷന് ജനറല്‍ സെക്രട്ടറി സിആര്‍ ബിജു പറഞ്ഞു.
വിമര്‍ശനത്തില്‍ അസഹിഷ്ണുതയില്ലെന്നും പി വി അന്‍വറിന്റെ വിമര്‍ശനം പരിശോധിക്കുമെന്നും സിആര്‍ ബിജു പറഞ്ഞു. ഉള്‍ക്കൊള്ളേണ്ട കാര്യമാണെങ്കില്‍ ഉള്‍കൊളളും ഇല്ലെങ്കില്‍ അവഗണിക്കും.
അന്‍വര്‍ പൊതുവേദിയില്‍ വച്ചാണ് മലപ്പുറം എസ്പിയെ ചൊവ്വാഴ്ച അധിക്ഷേപിച്ചത്. ഇതിന് പിന്നാലെ ഐപിഎസ് അസോസിയേഷന് അന്‍വറിനെതിരെ പ്രമേയം പാസാക്കി.അന്‍വര്‍ മാപ്പ് പറയണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്. എസ്പി ശശിധരനെതിരായ അധിക്ഷേപത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു തന്നെ പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചു. എന്നാല്‍ ഈ നിലപാടിനെതിരാണ് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്.
മലപ്പുറം ജില്ലാ പൊലീസ് അസോസിയേഷന് സമ്മേളന പരിപാടിക്ക് എസ് പി എത്താന്‍ വൈകിയതില്‍ പ്രകോപിതനായാണ് ജില്ലാ പൊലീസ് മേധാവിയെ പിവി അന്‍വര്‍ വിമര്‍ശിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞാണ് എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്.
വാഹന പരിശോധന, മണ്ണ് എടുക്കലിന് ഉള്‍പ്പെടെ അനുമതി നല്‍കാത്തത്, തന്റെ പാര്‍ക്കിലെ ഉപകരണങ്ങള്‍ ഉള്‍പ്പെടെ കാണാതായി പോയിട്ടും അന്വേഷണം ഉണ്ടായിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് ഐപിഎസ് ഉദ്യോഗസ്ഥരെ പിവി അന്‍വര്‍ രൂക്ഷമായി വിമര്‍ശിച്ചത്. ചില പൊലീസുകാര്‍ സ്വാര്‍ത്ഥ താല്പര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്നും എം എല്‍ എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: