തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് 2027 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനു സമര്‍പ്പിച്ച അപേക്ഷയില്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന് പൊതുതെളിവെടുപ്പ് നടത്തുന്നു. കെ.എസ്.ഇ.ബി നിര്‍ദേശിച്ച വര്‍ദ്ധനയുടെ പകര്‍പ്പ് www.erckerala.org യിലും കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റിലും ലഭ്യമാണ്. ഇത് പൊതുജനങ്ങള്‍ക്കും മറ്റ് തല്‍പ്പരകക്ഷികള്‍ക്കും പരിശോധിക്കാം. ഇതിന്മേലുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതിനുള്ള പൊതുതെളിവെടുപ്പ് സെപ്റ്റംബര്‍ 3, 4, 5, 10 തീയതികളിലാണ് നടക്കുക.
സെപ്റ്റംബര്‍ 3ന് രാവിലെ 11 ന് നളന്ദ ടൂറിസ്റ്റ് ഹോം (കോഴിക്കോട്), സെപ്റ്റംബര്‍ 4ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാള്‍ (പാലക്കാട്), സെപ്റ്റംബര്‍ 5ന് രാവിലെ 10.30 ന് കോര്പ്പറേഷന് ടൗണ്‍ഹാള്‍ (എറണാകുളം), സെപ്റ്റംബര്‍ 10ന് രാവിലെ 10.30 ന് കോണ്‍ഫറന്‍സ് ഹാള്‍, പ്രിയ ദര്‍ശിനി പ്ളാനിറ്റോറിയം, പി.എം.ജി (തിരുവനന്തപുരം) എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുക.
പൊതുതെളിവെടുപ്പില്‍ പൊതുജനങ്ങള്‍ക്കും, തല്‍പ്പരകക്ഷികള്‍ക്കും നേരിട്ട് പങ്കെടുത്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. തപാല്‍ മുഖേനയും ഇ-മെയില്‍ ([email protected]) മുഖേനയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. തപാല്‍ /ഇ-മെയില്‍ ([email protected]) മുഖേന അയയ്ക്കുന്ന അഭിപ്രായങ്ങള്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്, കെ.പി.എഫ്.സി ഭവനം, സി.വി.രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 10ന് വൈകിട്ട് 5 വരെ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: