മുംബൈ : രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ . ഇതുമായി ബന്ധപ്പെട്ട നിർദേശവും നൽകിയിട്ടുണ്ട് . ബദ്‌ലാപൂരിലെ സ്‌കൂളിൽ രണ്ട് പെൺകുട്ടികളോട് മോശമായി പെരുമാറിയ സംഭവത്തിന് പിന്നാലെയാണ് ഈ തീരുമാനം .കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പോലീസുകാരെ മഹാരാഷ്‌ട്ര സർക്കാർ സസ്പെൻഡ് ചെയ്തു. ഇതുകൂടാതെ കേസ് അന്വേഷിക്കാൻ വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് എന്തെങ്കിലുമൊരു ചെറിയ സംശയം പോലും ഉണ്ടായാൽ അവരുടെ പരാതികൾ പ്രിൻസിപ്പലിനോടും അധ്യാപകരോടും ഭയമില്ലാതെ പങ്കുവെക്കാനുള്ള സംവിധാനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സ്‌കൂളുകളിലെയും അധ്യാപകരുമായും ജീവനക്കാരുമായും മാനേജ്‌മെൻ്റ് ഉടൻ സംസാരിക്കണം. മാനേജ്‌മെൻ്റിന്റെ വീഴ്ച കണ്ടെത്തിയാൽ അതിനെതിരെയും നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥികളുമായി സമ്പർക്കം പുലർത്തുന്ന സ്‌കൂൾ ജീവനക്കാരെ കർശനമായ നിരീക്ഷണത്തിലാക്കുകയും എപ്പോഴും നിരീക്ഷിക്കുകയും ചെയ്യണം . ഇതിനുപുറമെ, ജീവനക്കാരുടെ സ്വകാര്യ വിവരങ്ങളും അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: