ദുബായ്: ഒരോവറിലെ ആറു പന്തു സിക്സര്‍ പറത്തിയ മൂന്നു പേരായിരുന്നു ഇതുവരെ. ഇന്ത്യയുടെ യുവരാജ് സിങ്ങ്, വെസ്റ്റിന്‍ഡീസിന്റെ കീറണ്‍ പൊള്ളാര്‍ഡ്, നേപ്പാളിന്റെ ദിപേന്ദ്ര സിങ് . ഇവരുടെ പട്ടികയിലേക്ക് നാലാമന്‍ കൂടി. ദാരിയസ് വിസ്സര്‍. ട്വന്റി20 ലോകകപ്പ് സബ് റീജിയനല്‍ ഈസ്റ്റ് ഏഷ്യ-പസിഫിക് യോഗ്യതാ എ ഗ്രൂപ്പ് മാച്ചിലാണ് സമാവോ താരം റെക്കോര്‍ഡ് പ്രകടനവുമായി തിളങ്ങിയത്. 28കാരനായ ദാരിയസ് വിസ്സര്‍ ഒരോവറില്‍ 36 റണ്‍സ് അടിച്ചുകൂട്ടിയത്. മാത്രമല്ല മൂന്നു നോബോള്‍ റണ്‍സ് കൂടി കിട്ടിയതിനാല്‍ ഏറ്റവും കൂടുതല്‍ റണ്‍സലഭിച്ച ഓവറായി പുതിയ റിക്കോര്‍ഡും പിറന്നു.
https://twitter.com/SportzOnX/status/1825752189710774526?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1825752189710774526%7Ctwgr%5E%7Ctwcon%5Es1_&ref_url=about%3Asrcdoc
പസിഫിക് ദ്വീപ് രാജ്യമായ വനൗതുവിന്റെ നളിന്‍ നിപികോയ്‌ക്കെതിരെയാണ് ഒരു ഓവറില്‍ 39 റണ്‍സ് പിറന്നത്. ഈ ഓവറില്‍ വിസ്സര്‍ ആറു സിക്സറുകള്‍ നേടിയപ്പോള്‍, നിപികോ മൂന്നു നോബോളുകള്‍ കൂടി എറിഞ്ഞതാണ് റെക്കോര്‍ഡ് തകര്‍ത്ത പ്രകടനത്തിലേക്കു നയിച്ചത്.
62 പന്തില്‍ 14 സിക്സറുകളടക്കം 132 റണ്‍സാണ് വിസ്സറുടെ ബാറ്റില്‍നിന്ന് പിറന്നത്. ട്വന്റി 20 ക്രിക്കറ്റില്‍ സമോവക്കായി സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടവും വിസ്സര്‍ സ്വന്തമാക്കി. നിശ്ചിത ഓവറില്‍ സമോവ 174 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വന്വാതു പൊരുതിയെങ്കിലും ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.












