ന്യൂദല്‍ഹി : കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പാണ് ജോര്‍ജ് കുര്യനെ മന്ത്രിയാകാന്‍ പ്രധാനമന്ത്രി ക്ഷണിച്ചത്. ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര,ന്യൂനപക്ഷകാര്യ വകുപ്പുകളുടെ സഹമന്ത്രിസ്ഥാനമാണ് അദ്ദേഹം വഹിക്കുന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ഒമ്പത് സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്. മറ്റൊരു കേന്ദ്രമന്ത്രിയായ രവനീത് സിംഗ് ബിട്ടു രാജസ്ഥാനില്‍ നിന്ന് മത്സരിക്കും. ആലപ്പുഴ എംപി കെ.സി.വേണുഗോപാല്‍ ഒഴിഞ്ഞ രാജ്യസഭാ സീറ്റിലാണ് രാജസ്ഥാനിലെ മത്സരം.
മധ്യപ്രദേശ്,രാജസ്ഥാന്, അസം, ബിഹാര്‍, ഹരിയാന, മഹാരാഷ്ട്ര, ഒഡീഷ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. അസമില്‍ രണ്ട് സീറ്റില്‍ ഒഴിവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: