ന്യൂഡല്‍ഹി: മണി മ്യൂള്‍ ആയി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പ്. നിയമവിരുദ്ധമായി സമ്പാദിച്ച പണം മറ്റൊരാള്‍ക്ക് വേണ്ടി സ്വീകരിക്കുകയും കൈമാറുകയും ചെയ്യുന്ന വ്യക്തിയെയാണ് മണി മ്യൂള്‍ (കോവര്‍കഴുത) എന്ന് വിശേഷിപ്പിക്കുന്നത്. മണി
മൃൂള് ആകാതിരിക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ബാങ്ക് അറിയിപ്പില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നിങ്ങളുടേതു മാത്രമാണെന്ന് റിസര്‍വ് ബാങ്ക് ഓര്‍മിപ്പിക്കുന്നു. സ്വന്തം അക്കൗണ്ടിലൂടെ മറ്റുള്ളവരുടെ പണം വിനിമയം ചെയ്യാന്‍ അനുവദിക്കരുത്. നിങ്ങള്‍ക്കറിയാത്തതും വിശ്വാസമില്ലാത്തവര്‍ക്കും അക്കൗണ്ട് വിശദാംശങ്ങള്‍ നല്‍കരുത് തുടങ്ങിയ കാര്യങ്ങളാണ് ആര്‍ബിഐ ഓര്‍മിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ സ്വന്തം ബാങ്കിലും നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിലോ സൈബര്‍ ക്രൈം ഹെല്പ് ലൈനിലോ അറിയിക്കണം. വെബ് വിലാസം: www.cybercrime.gov.in ഹെല് പ്പ്ലൈന്‍ നമ്പര്‍: 1930.
ഇത്തരത്തിലുള്ള അനധികൃത പണം കൈമാറ്റത്തിലൂടെ നിരപരാധികളായ ഒട്ടേറെപ്പര്‍ ശിക്ഷിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്ത സാഹചര്യത്തെത്തുടര്‍ന്നാണ് റിസര്‍വ്ബാങ്ക് ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: