കോട്ടയം: സ്വയംതൊഴില്‍ സംരംഭകര്‍ക്കും രണ്ടുവര്‍ഷംകൊണ്ട് ഡിപ്ലോമ എടുക്കാം. ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷന്റെ വിജ്ഞാപനപ്രകാരമുള്ള ഡിപ്ലോമ പ്രോഗ്രാം ഫോര്‍ വര്‍ക്കിംഗ് പ്രൊഫഷണല്‍സ് എന്ന പദ്ധതി വഴിയാണ് കേരളത്തിലേതുള്‍പ്പെടെയുള്ള പോളിടെക്നിക്കുകളില്‍ രണ്ടാം വര്‍ഷ ഡിപ്ലോമയ്ക്ക് ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നല്‍കുന്നത്. ഈ മാസം 22 വരെ അപേക്ഷ സ്വീകരിക്കും.
കണക്ക് ഉള്‍പ്പെട്ട സയന്‍സ് സബ്ജക്ടുകളില്‍ പ്ലസ്ടുവിന് തുല്യമായ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. യോഗ്യത നേടിയ ശേഷം ഒരു വര്‍ഷമെങ്കിലും ഫുള്‍ ടൈം പ്രവൃത്തിപരിചയം വേണം . സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍, വ്യവസായശാലകള്‍, കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ എന്നിവയിലെ പ്രവര്‍ത്തിപരിചയം മതിയാകും. ജോലിയുള്ളവര്‍ക്ക് വേണ്ടിയാണ് പ്രോഗ്രാം നടത്തുന്നതെങ്കിലും രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന സ്വയം സംരംഭകര്‍ക്കും പ്രവേശനം ലഭിക്കും. ബന്ധപ്പെട്ട പോളിടെക്നികളുടെ 75 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്കാണ് അവസരം. വെബ്വിലാസം: https:polyadmission.org/wp
പ്രതികരിക്കാൻ ഇവിടെ എഴുതുക: