തൃശ്ശൂര്‍: എഴുപത്തൊമ്പതാം വയസിലെങ്കിലും തന്നെ പാട്ടുകാരനായി അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച വിദ്യാധരന് മാസ്റ്റര്‍. നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അവാര്‍ഡ് ഒന്നും ലഭിച്ചിട്ടില്ല.
ആദ്യ അവാര്‍ഡ് പാട്ടുകാരന് എന്ന നിലയില്‍ ലഭിച്ചതില്‍ ഏറെ സന്തോഷം. എന്നും പാട്ടുകാരനാകാനാണ് ആഗ്രഹിച്ചത്. എട്ടാമത്തെ വയസില്‍ പാട്ടുകാരനാകാന്‍ വീടുവിട്ടുപോയ ആളാണ് താന്‍.
പിന്നീട് 71 വര്‍ഷം കഴിയേണ്ടി വന്നു തന്നെ പാട്ടുകാരനായി അംഗീകരിക്കാന്‍. ഏറെ വൈകിയെങ്കിലും അംഗീകാരത്തില്‍ സന്തോഷം. യേശുദാസും ചിത്രയും ഉള്‍പ്പെടെ നിരവധി പേര് താന്‍ സംഗീതം നിര്‍വഹിച്ചിട്ടുള്ള പാട്ടുപാടി അവാര്‍ഡ് വാങ്ങിയിട്ടുണ്ട്. അപ്പോഴൊക്കെ തന്റെ പേര് ഒഴിവാക്കപ്പെടുകയായിരുന്നു. അത് എന്തുകൊണ്ടെന്ന് അറിയില്ല.
ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിലെ പതിരാണെന്നോര്‍ത്തൊരു കനവില്‍ എന്ന പാട്ടിനാണ് വിദ്യാധരന് മാസ്റ്റര്‍ക്ക് മികച്ച ഗായകനുള്ള പുരസ്കാരം ലഭിക്കുന്നത്.
കല്പാന്ത കാലത്തോളം, ചന്ദനം മണക്കുന്ന പൂന്തെന്നല്‍ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം ഒരുക്കിയിട്ടുള്ള വിദ്യാധരന് മാസ്റ്റര്‍ തൃശ്ശൂര്‍ ജില്ലയിലെ ആറാട്ടുപുഴ സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: