കോട്ടയം : ഉരുപ്പടി നിര്‍മ്മാണത്തില്‍ പുതിയ വുഡ്‌ബോര്‍ഡുകള്‍ വന്നതോടെ ഇടക്കാലത്ത് ഡിമാന്‍ഡ് ഇടിഞ്ഞ ആഞ്ഞിലിത്തടിക്ക് വീണ്ടും പ്രിയം കൂടി. കേരളത്തിലെ പ്ലൈവുഡ് ഫാക്ടറികള്‍ എത്രവേണമെങ്കിലും എടുക്കാന്‍ തയ്യാറാണ്. റബ്ബര്‍ തോട്ടങ്ങള്‍ കുറഞ്ഞതാണ് പ്ലൈവുഡ് ഫാക്ടറികളിലെ തടി ക്ഷാമത്തിന് കാരണമായത്. റബ്ബറിന് പുറമേ ആഞ്ഞിലി, യൂക്കാലി, വട്ട, പ്ലാവ്, മലവേപ്പ് തുടങ്ങിയ മരങ്ങളും പ്ലൈവുഡ് നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍വ്യാപകമായി ലഭ്യമായിരുന്ന റബര്‍ തടി ആയിരുന്നു കമ്പനികള്‍ക്ക് ആശ്രയം. എന്നാലിപ്പോള്‍ പഴയതുപോലെ റബര്‍ തടികള്‍ ലഭ്യമല്ലാത്ത സ്ഥിതിയാണ് . ഇടക്കാലത്ത് റബര്‍ വില കുത്തനെ ഇടിഞ്ഞതോടെ റബ്ബര്‍ തോട്ടങ്ങളെല്ലാം വെട്ടി നിരപ്പാക്കി ഹൗസ് പ്ലോട്ടുകള്‍ ആക്കി. അടുത്തകാലത്താവട്ടെ റബര്‍ വില ഉയര്‍ന്നതോടെ ഉള്ള മരങ്ങള്‍ വെട്ടി വില്‍ക്കുന്ന പ്രവണത കുറഞ്ഞു. ഇതാണ് പഴയതുപോലെ തടി ലഭ്യമല്ലാത്ത സാഹചര്യം സൃഷ്ടിച്ചത്. ഇത് വ്യവസായത്തിന്റെ മുന്നോട്ടുപോക്കിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ഫാക്ടറി ഉടമകള്‍ പറയുന്നു.
ഇതോടെ ആഞ്ഞിലി അടക്കമുള്ള മരങ്ങള്‍ക്ക് വീണ്ടും ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുന്നത്. വ്യവസായം നിലനിന്നു പോകണമെങ്കില്‍ ഭാവിയില്‍ അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്നാണ് തടി വ്യവസായികളുടെ സംഘടനയായ സോപ് മ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക