ന്യൂഡല്‍ഹി: ഒരു ഒളിമ്പിക്സില്‍ തന്നെ ഇരട്ട സ്വര്‍ണ്ണം നേടിയ ആദ്യ ഇന്ത്യന്‍ വനിതയെന്ന ബഹുമതി കൂടി നേടിയതോടെ ഷൂട്ടിംഗ് താരം മനു ഭാക്കറുടെ ബ്രാന്‍ഡ് മൂല്യം പലമടങ്ങ് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് . എന്നാല്‍ അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന മട്ടില്‍ മനു ഭാക്കറുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ച് പല സ്ഥാപനങ്ങളും പരസ്യം ചെയ്യുന്നുണ്ട്. ഇതിനെതിരെ രംഗത്തു വന്നിരിക്കുകയാണ് അവരുടെ മീഡിയാ ടീം. ഇത്രയും ഉയര്‍ന്ന ബ്രാന്‍ഡ് മൂല്യമുള്ള ഒരു താരത്തിന്റെ ചിത്രം അനുമതിയില്ലാതെ പരസ്യത്തിന് ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് അവര്‍.
ഇന്ത്യയിലെ വന്‍കിട കമ്പനികളാകട്ടെ മനുവിനെ ബ്രാന്‍ഡ് അംബാസിഡര്‍ ആക്കാനുള്ള മല്‍സരത്തിലാണ് . ഒരു പരസ്യത്തിന് ഒന്നരക്കോടിയോളം രൂപയാണ് മനുവിന് ഇപ്പോള്‍ ലഭിക്കുന്നത് എന്നറിയുന്നു. സോഷ്യല്‍ മീഡിയയിലും മനു ഭാക്കറിന് വന്‍ ആരാധകവൃന്ദമാണ് ഉള്ളത്. വന്‍കിട ചലച്ചിത്ര താരങ്ങള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ സ്വീകാര്യതയാണ് ഈ ഒരൊറ്റ ഒളിമ്പിക്സോടെ മനുവിനെ തേടി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: