കോട്ടയം: എറണാകുളം- കോട്ടയം റൂട്ടിലെ ബസുകളുടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കുന്നതിന് കര്‍മ്മപദ്ധതി സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്കും ഗതാഗത കമ്മീഷണര്‍ക്കും മനുഷ്യാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്കി. അടുത്തിടെ അമിതവേഗത്തെത്തുടര്‍ന്ന് സ്വകാര്യ ബസ് തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒട്ടേറെപേര്‍ക്ക് പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഫിറോസ് മാവുങ്കല്‍ എന്നയാള്‍ സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടത്. സെപ്റ്റംബര്‍ 12ന് മുമ്പ് റിപ്പോര്‍ട്ട് നല്കാന് കമ്മീഷന് ആവശ്യപ്പെട്ടു.
സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച് ഓടിയ 37 ബസ്സുകളാണ് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ മാസം പിടികൂടിയത്. കഴിഞ്ഞ ദിവസം മാത്രം എട്ടു ബസ്സുകള്‍ പിടികൂടി. ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കും വിധം അലങ്കാരങ്ങള്‍ നടത്തിയ നാല് ബസ്സുകളും പിടിച്ചെടുത്തു. എറണാകുളം റൂട്ടില്‍ ഓടുന്ന ബസ്സുകളിലാണ് ക്രമക്കേടുകള്‍ കൂടുതലെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: