Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പി.ടി. ഉഷയെ വേട്ടയാടി മീഡിയവണ്‍; സത്യം മറയില്ലാതെ പറയുന്നവള്‍ ഉഷ; ഉഷ പറഞ്ഞത് സത്യമെന്ന് ജപ്പാന്‍ താരം റെയ് ഹിഗുച്ചിയും ശ്രീജേഷും

വാക്കുകളെ വളച്ചൊടിക്കാന്‍ അറിയാത്തവളാണ് പി.ടി. ഉഷ. അതുകൊണ്ടാണ് ശരീരഭാരക്കൂടുതല്‍ കാരണം ഗുസ്തിയില്‍ നിന്നും അവസാനറൗണ്ടില്‍ പുറത്താക്കപ്പെട്ട ഇന്ത്യന്‍ താരം വിനേഷ് ഫൊഗാട്ടിനോട് പി.ടി. ഉഷ സത്യം പറഞ്ഞത് ശരീരഭാരം കാത്തുസൂക്ഷിക്കേണ്ടത് കായികതാരത്തിന്റെയും അവരുടെ കോച്ചിന്റെയും മാത്രം ചുമതലയാണെന്നും അല്ലാതെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നിയോഗിച്ച മെഡിക്കല്‍ ഓഫീസറുടെ ചുമതലയല്ലെന്ന് പി.ടി. ഉഷ പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2024, 07:00 pm IST
in Sports
വിനേഷ് ഫൊഗാട്ടിനെ പാരീസിലെ ഒളിമ്പിക് സ്റ്റേഡിയത്തിലെ ആശുപത്രിയിലെത്തി ആശ്വസിപ്പിക്കുന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ (ഇടത്ത്) പി.ടി. ഉഷ പഴയ ഒളിമ്പിക്സില്‍ 400 മീറ്റര്‍ മത്സരത്തില്‍ ഓടുന്നു (വലത്ത്)

വിനേഷ് ഫൊഗാട്ടിനെ പാരീസിലെ ഒളിമ്പിക് സ്റ്റേഡിയത്തിലെ ആശുപത്രിയിലെത്തി ആശ്വസിപ്പിക്കുന്ന ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ (ഇടത്ത്) പി.ടി. ഉഷ പഴയ ഒളിമ്പിക്സില്‍ 400 മീറ്റര്‍ മത്സരത്തില്‍ ഓടുന്നു (വലത്ത്)

ന്യൂദല്‍ഹി: വാക്കുകളെ വളച്ചൊടിക്കാന്‍ അറിയാത്തവളാണ് പി.ടി. ഉഷ. അതുകൊണ്ടാണ് ശരീരഭാരക്കൂടുതല്‍ കാരണം ഗുസ്തിയില്‍ നിന്നും അവസാനറൗണ്ടില്‍ പുറത്താക്കപ്പെട്ട ഇന്ത്യന്‍ താരം വിനേഷ് ഫൊഗാട്ടിനോട് പി.ടി. ഉഷ സത്യം പറഞ്ഞത് ശരീരഭാരം കാത്തുസൂക്ഷിക്കേണ്ടത് കായികതാരത്തിന്റെയും അവരുടെ കോച്ചിന്റെയും മാത്രം ചുമതലയാണെന്നും അല്ലാതെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നിയോഗിച്ച മെഡിക്കല്‍ ഓഫീസറുടെ ചുമതലയല്ലെന്ന് പി.ടി. ഉഷ പറഞ്ഞത്. ഗുസ്തി, ഭാരദ്വഹനം, ബോക്സിങ്ങ് എന്നീ ഇനങ്ങളില്‍ താരങ്ങളുടെ ശരീരഭാരം നിയന്ത്രിക്കേണ്ടതായി വരും, അതിന്റെ ചുമതല താരത്തിനും അവരുടെ കോച്ചിനും തന്നെയാണ്. ഇതൊരു അന്താരാഷ്‌ട്ര നിയമമാണ്. അതാണ് പി.ടി. ഉഷ പറഞ്ഞത്.

മീഡിയവണ്‍ വാര്‍ത്ത:

കൈക്കോട്ടിനെ കൈക്കോട്ടെന്ന് വിളിക്കുന്നവള്‍ ആണ് ഉഷ. അല്ലാതെ സിപിഎം നേതാക്കള്‍ സംസാരിക്കുന്നതുപോലെ സത്യത്തെ വളച്ചൊടിച്ച് മറ്റൊന്നാക്കി സംസാരിക്കാന്‍ ഉഷയ്‌ക്ക് അറിയില്ല. അത് ഉഷയുടെ രീതിയുമല്ല. ഇപ്പോള്‍ മാധ്യമം ദിനപത്രത്തിന്റെ ഭാഗമായ മീഡിയ വണും മറ്റു ചില ഇടത് പക്ഷചായ് വുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളും ഉഷ ശരീരഭാരം കൂടിയതിന് വിനേഷ് ഫൊഗാട്ടിനെ കുറ്റപ്പെടുത്തി എന്ന രീതിയില്‍ കാര്യങ്ങള്‍ വളച്ചൊടിച്ചാണ് പറയുന്നത്. കേരളത്തില്‍ നിന്നും ഉഷയെ പ്രധാനമന്ത്രി മോദി ദല്‍ഹിയിലേക്ക് കൊണ്ടുപോയതുമുതലേ ഉഷയെ ചില ശക്തികള്‍ വേട്ടയാടുകയാണ്. കേരളത്തില്‍ നിന്നും ഒരു കായിക താരം, അതും സെക്കന്‍റില്‍ നാനൂറില്‍ ഒരംശത്തിന് ഒളിമ്പിക് മെഡല്‍ നഷ്ടപ്പെട്ട് പയ്യോളി എക്സ്പ്രസ് എന്നറിയപ്പെടുന്ന ഉഷ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ തലപ്പത്ത് എത്തിയത് ആഘോഷിക്കേണ്ടതിന് പകരം വിലകുറഞ്ഞ രാഷ്‌ട്രീയ ചിന്താഗതി കാരണം വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ് ചിലര്‍.

എന്തായാലും മാധ്യമം ദിനപത്രവും മീഡിയാവണ്ണും സത്യത്തെ വളച്ചൊടിക്കുന്നത് വഴി അവരുടെ വിശ്വാസ്യതയെ കളഞ്ഞ് കുളിക്കുകയാണ്. ഒരിയ്‌ക്കലും വിനേഷ് ഫൊഗാട്ടിനെ കുറ്റപ്പെടുത്താനല്ല ഉഷ അങ്ങിനെ പറഞ്ഞത്. ശരീരഭാരം കാത്ത് സൂക്ഷിയ്‌ക്കേണ്ടത് കായികതാരങ്ങളുടെയും അവരുടെ കോച്ചിന്റെയും മാത്രം കരുതലാണെന്ന കാര്യം പറയുകയാണ് ചെയ്തത്. അല്ലാതെ മെഡിക്കല്‍ ഓഫീസറെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. അതേ സമയം വിനേഷ് ഫൊഗാട്ടിനെ അവസാന നിമിഷം വരെ പുറത്താക്കാതിരിക്കാന്‍ സാധ്യമായതെല്ലാം പി.ടി. ഉഷ ചെയ്തിരുന്നു. അവസാനം വെള്ളിമെഡലെങ്കിലും കിട്ടാന്‍ പരിചയസമ്പന്നനായ സുപ്രീംകോടതി അഭിഭാഷകനെ കൊണ്ട് വന്ന് നിയമയുദ്ധം നടത്തുകയും ചെയ്തു.

അതുപോലെ ഇതേ സംഭവത്തില്‍ ഉഷയെ കുറ്റപ്പെടുത്തിയ മറ്റൊരാള്‍ ശാരദക്കുട്ടി എന്ന സിപിഐ പിന്തുണയുള്ള സാംസ്കാരിക വിമര്‍ശകയാണ്. ശരീരഭാരം കൂടിയതിനാല്‍ പുറത്താക്കപ്പെടും എന്ന വാര്‍ത്ത വന്നതിന് ശേഷം ഒളിമ്പിക് സ്റ്റേഡിയത്തിലെ ആശുപത്രിയില്‍ തളര്‍ന്ന് കിടക്കുന്ന വിനേഷ് ഫൊഗാട്ടിനെ ഉഷ ആശ്വസിപ്പിക്കുന്ന ചിത്രം കാട്ടി, ഉഷ ഹൃദയം കൊണ്ടല്ല, കൈകൊണ്ട് മാത്രമാണ് വിനേഷ് ഫൊഗാട്ടിനെ തൊടുന്നത് എന്നാണ് ശാരദക്കുട്ടി നടത്തിയ കമന്‍റ്. എത്ര ഹൃദയശൂന്യമായ കമന്‍റാണ് ഒരു സാംസ്കാരിക പ്രവര്‍ത്തക നടത്തുന്നത്. അതും വില കുറഞ്ഞ രാഷ്‌ട്രീയ നേട്ടത്തിനാണെന്നോര്‍ക്കണം. ഗുസ്തി ഫെഡറേഷന്റെ ഭാരവാഹിക്കെതിരെ സമരം ചെയ്ത വിനേഷ് ഫൊഗാട്ടിനോട് മോദിക്കോ കേന്ദ്ര സര്‍ക്കാരിനോ വ്യക്തിഗതമായി യാതൊരു വിദ്വേഷവുമില്ല. ആ ഭാരവാഹിയെ പിന്നീട് പുറത്താക്കുകയും ചെയ്തു. ഇപ്പോള്‍ പഴയ രാഷ്‌ട്രീയ പ്രശ്നം കുത്തിപ്പൊക്കി, വിനേഷ് ഫൊഗാട്ടിന്റെ ശരീരഭാരം കൂടാന്‍ മോദി എന്തോ സൂത്രം ഒപ്പിച്ചു എന്ന രീതിയില്‍ വരെ പോകുകയാണ് പ്രചാരണം.

ഇപ്പോള്‍ ഉഷ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന പ്രസ്താവനയിലൂടെ ഉഷയ്‌ക്ക് പിന്തുണ നല്‍കിയിരിക്കുകയാണ് ജപ്പാന്‍ താരവും ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ ജേതാവുമായ ജപ്പാന്റെ റെയ് ഹിഗുചി. “വിവരവും വിശ്വാസ്യയോഗ്യതയുമുള്ള ഒരു കോച്ചിന്റെ സാന്നിധ്യം ഗുസ്തിതാരങ്ങളുടെ കാര്യത്തില്‍ അത്യാവശ്യമാണ്. കാരണം ഗുസ്തിയില്‍ ശരീരഭാരം, ന്യൂട്രീഷ്യന്‍, ഉറക്കം, വിശ്രമം, മാനസികാവസ്ഥ, ശാരീരികാവസ്ഥ, വീഡിയോ വിശകലനം ഇതെല്ലാം പ്രധാനമാണ്. “- റെയ് ഹിഗുച്ചി പറയുന്നു.

Wrestling is about strength, physicality, technique, mentality, nutrition, weight loss, rest, sleep, video research, and the quantity, quality, and balance of all of these training areas. And an understanding and trustworthy coach.

— Rei Higuchi (@Reihiguchi0128) August 11, 2024

“ഒളിമ്പിക് ഗെയിമിന്റെ നിയമങ്ങള്‍ പാലിക്കാന്‍ ഏതൊരു അത്ലറ്റിനും ബാധ്യതയുണ്ടെന്നും അത് കര്‍ശനമായി പാലിക്കണമെന്നും വെങ്കലമെഡല്‍ ജേതാവായ മലയാളി ഹോക്കി താരം ശ്രീജേഷ് പറയുന്നു. ഇത്തരം നിയമങ്ങളാണ് ഒളിമ്പിക് ഗെയിമിന്റെ സൗന്ദര്യം. അത് പാലിക്കണം”. – ഇവിടെയും ഉഷ പറഞ്ഞ കാര്യം തന്നെയാണ് മറ്റൊരു വിധത്തില്‍ ശ്രീജേഷും പറയുന്നത്. അതായത് 50കിലോഗ്രാം ശരീരഭാരമുള്ള മത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ ശരീരഭാരം 50 കിലോഗ്രാമിനുള്ളില്‍ നിര്‍ത്തേണ്ടത് അത് ലറ്റിന്റെയും അവരുടെ കോച്ചിന്റെയും ഉത്തരവാദിത്വം തന്നെയാണെന്നാണ് ശ്രീജേഷും പറയുന്നത്.

 

 

 

 

 

Tags: SharadakuttyRei HiguchiMediaoneParisOlympics2024VineshphogatPTUshaPRSreejeshMadhyamam DailyIOAPresident
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അടുത്ത കോമൺവെൽത്ത് ഗെയിംസ് ഗുജറാത്തിൽ, 2030 ൽ; ഒളിമ്പിക്‌സിലേക്കുള്ള കവാടം

Kerala

‘മീഡിയ വൺ’ കണ്ണടച്ച് എതിർത്തപ്പോൾ കണ്ണുകാണാതെപോയി, തെരഞ്ഞെടുപ്പു കമ്മീഷൻ പിടിച്ചു; ഇതൊക്കെ ‘ശ്രദ്ധിക്കണ്ടേ അമ്പാനേ…’

പി.ടി. ഉഷയുടെ മകന്‍ ഡോ. വിഘ്നേഷ് ഉജ്ജ്വല്‍ വിവാഹിതനാവുന്നു (ഇടത്ത്) പ്രമുഖ കായികതാരവും പിടി ഉഷയുടെ പ്രിയസുഹൃത്തുമായ മേരി കോം കേരളീയ വേഷത്തിലെത്തി ആശംസിക്കുന്നു (വലത്ത്)
Kerala

പി.ടി. ഉഷയുടെ മകന്‍ വിഘ്നേഷ് വിവാഹിതനായി; ഉഷയുടെ പ്രിയസുഹൃത്ത് മേരികോം കേരളീയ വേഷത്തില്‍ ആശംസകളുമായി എത്തി

അസമില്‍ അനധികൃത ബംഗ്ലാദേശി മുസ്ലിം കുടുംബങ്ങളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്നു(ഇടത്ത്) അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

അസമില്‍ ആയിരക്കണക്കിന് വീടുകള്‍ തകര്‍ത്തു, വലിച്ചെറിയപ്പെട്ടവര്‍ മുസ്ലിങ്ങളെന്ന് മീഡിയവണ്‍; അവര്‍ ബംഗ്ലാദേശ് മുസ്ലിങ്ങളാണെന്ന് സോഷ്യല്‍ മീഡിയ

ശ്രീജിത് പണിക്കര്‍ (ഇടത്ത്) ഇസ്രയേലിലെ ടെല്‍ അവീവില്‍ നില്‍ക്കുന്ന നെതന്യാഹു (നടുവില്‍) മീഡിയാ വണ്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

ഇറാനെ പേടിച്ച് നെതന്യാഹു ഗ്രീസില്‍ ഒളിച്ചിരിക്കുന്നുവെന്ന് മീഡിയാവണ്‍ നുണ; അതാ നെതന്യാഹു ടെല്‍ അവീവില്‍ നില്‍ക്കുന്നെന്ന് ശ്രീജിത് പണിക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദൽഹി ഹൈക്കോടതി ഉൾപ്പെടെ ഇന്ത്യയിലുടനീളം ലൂയിസ് അയച്ചത് 1,100-ലധികം ഭീഷണി സന്ദേശങ്ങൾ : ഒടുവിൽ ദൽഹി പോലീസിന്റെ പിടിയിൽ

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

വ്യാജ വാർത്ത‍യിലൂടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമം; റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് പോലീസ്

കോ​യ​മ്പ​ത്തൂ​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു

ഇറാന്റെ 400 കിലോഗ്രാം യുറേനിയം പിടിച്ചെടുക്കാൻ ട്രംപ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ :  യുഎസ് സൈന്യം നിരവധി ദിവസം യുദ്ധം ചെയ്യേണ്ടിവരും

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

‘ഇറാനിലെ എണ്ണ എടുക്കുക എന്നതാണ് പ്രിയപ്പെട്ട കാര്യം’ : ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതിന്റെ സൂചന നൽകി ട്രംപ്

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.