Entertainment

മുല്ലപ്പെരിയാർ പൊട്ടിയാൽ ദക്ഷിണേന്ത്യയും ഗൾഫും അപകടത്തിൽ? മറുപടിയുമായി താരം

Published by

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് ഉയരുന്നത്. ചിലർ ഡാം ഉടൻ പൊട്ടുമെന്നും എത്രയും വേഗം പുതിയ ഡാം പണിയണമെന്നുമൊക്കെയുള്ള ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് ബിഗ് ബോസ് താരം അഖിൽ മാരാർ.

എത്രയും പെട്ടെന്ന് മുല്ലപെരിയാറിലെ പഴയ ഡാം പൊളിച്ചു പുതിയ ഡാം പണിയുക. ഈ അഭിപ്രായത്തിനു ഒപ്പം ഞാനും നിൽക്കാം. അതിന് വേണ്ടത് ഡാമിന്റെ നിലവിലെ സാഹചര്യം ശാസ്ത്രീയമായി പരിശോധിക്കുക.. കേന്ദ്ര സർക്കാരും സുപ്രീം കോടതിയും അത് പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുക..മുല്ലപെരിയാറിൽ പുതിയ ഡാം പണിഞ്ഞാൽ നമുക്ക് ലാഭം അല്ലാതെ നഷ്ടമൊന്നുമില്ലല്ലോ.ആരും അത്തരം ഒരാവശ്യത്തെ എതിർക്കും എന്ന് തോന്നുന്നില്ല എനിക്ക് അറിയാത്ത കാര്യങ്ങളിൽ ആരെയും ഭയപ്പെടുത്താൻ ആഗ്രഹമില്ല മറിച് സമാധാനം നൽകുന്നതിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്

ഇനി ഇതേ ആവശ്യം ഉയർത്തുന്ന ഒരു പ്രധാനി യഥാർത്ഥത്തിൽ ആനന്ദം കണ്ടെത്തുന്നത് മറ്റുള്ളവരുടെ ഭീതിയും ഭയവും കാണുമ്പോൾ ആണെന്ന് തോന്നുന്നു.. ഒരു പ്രത്യേക സാഡിസ്റ്റ് സൈക്കോ മനോഭാവം .ഞാൻ അടുത്തിടെ ആണ് ഇദേഹത്തിന്റെ വാദങ്ങൾ ശ്രദ്ധിച്ചത്.
അനാവശ്യ ഭീതിയും പരിഭ്രാന്തിയും ജനങ്ങളിൽ കുത്തി വെച്ചു അവരുടെ നഷ്ട്ടപെട്ട സമാധാനം കാണുമ്പോൾ ഒരു പ്രത്യേക തരം ആനന്ദത്തിൽ എത്തുകയാണ് അയാൾ എന്നാണ് പുള്ളിയുടെ പ്രവർത്തി കാണുമ്പോൾ തോന്നുന്നത്..അല്ലെങ്കിൽ എന്തിനാണ് ഇത്തരം വിവരക്കേടുകൾ അയാൾ പടച്ചു വിടുന്നത്. അദ്ദേഹം അടുത്തിടെ പറഞ്ഞ ശുദ്ധ വിഡ്ഢിത്തരങ്ങൾ നിങ്ങൾ വിലയിരുത്തുക.ഇത് പറയുന്ന ആളുടെ ഉദ്ദേശം അടിസ്ഥാന പരമായി എന്തായിരിക്കും.

1.മുല്ലപെരിയാർ പൊട്ടിയാൽ കൊച്ചിയിലെ BPCL തകരും.. പെട്രോളും ഡീസലും കടലിലൂടെ ഒഴുകി ദുബായ്, സൗദി എന്നിവിടങ്ങളിലെ എണ്ണപാടങ്ങളിൽ തീ പിടിപ്പിക്കും.അതോടെ ആ രാജ്യങ്ങൾ തകരും. ഏതെങ്കിലും ഒരു പഠന റിപ്പോര്ട്ട് വെച്ചിട്ടാണോ ഇത് പറയുന്നത് അല്ല മറിച്ചു വെറും ഭാവന.

2.കൊച്ചിയിലെ കെമിക്കൽ ഫാക്ട്ടറികൾ തകരും ലീക്ക് ആകുന്ന കെമിക്കൽ ഗാസ് കേരളത്തിന്റെ അതിർത്തി കടന്ന് തമിഴ്നാടും കർണ്ണാടകവും എത്തും.വിഷ വാതകം ശ്വസിച്ചു അവര് മരിക്കും. ചുരുക്കത്തിൽ സൗത്ത് ഇന്ത്യയും ഗൾഫ് രാജ്യങ്ങളും മുല്ലപെരിയാർ തകർന്നാൽ അപകടത്തിലാകും.

3.ഗൂഗിൾ സാറ്റലൈറ്റ് ചിത്രം നോക്കി അയാൾ പറയുന്നു ഡാം ഇപ്പോൾ തന്നെ വളഞ്ഞു ഒടിഞ്ഞു.സാറ്റലൈറ്റ് ചിത്രം നോക്കിയാൽ റൺവെ പോലും ചിലപ്പോൾ വളഞ്ഞു ഇരിക്കും
4.സതേൺ നേവൽ കമാൻഡ് ന് നാശം ഉണ്ടാകാൻ ദേശ വിരുദ്ധ ശക്തികൾ ആണ് ഡാമിനെ നില നിർത്തുന്നതെന്ന് ഇയാൾ പറയുന്നു.

അതായത് നിലവിൽ ഡാമിന്റെ കാര്യത്തിൽ തീരുമാനം എടുത്തത് രാജ്യത്തിന്റെ സുപ്രീം കോടതിയാണ്. രാജ്യത്തെ സുപ്രീം കോടതി തീവ്രവാദികൾ ആണ് എന്നാണ് ഇയാൾ പറഞ്ഞു വെക്കുന്നത്. ഇയാൾക്കെതിരെ നിയമപ്രകാരം കേസെടുക്കത്തക്ക ഗുരുതരമായ ആരോപണം..
5.മുല്ലപെരിയാർ തകർന്നാൽ നമ്മുടെ നേവൽ കമാന്ഡ് ഏരിയ ചെളിയിൽ ആകും.. ആയുധങ്ങൾ ചെളിയിൽ ആകും.വിമാനങ്ങൾക്ക് പറക്കാൻ കഴിയില്ല ഈ സമയം ചൈന നമ്മളെ ആക്രമിച്ചാൽ നമുക്കെന്ത് ചെയ്യാൻ പറ്റും എന്നൊക്കെ ഇയാൾ പറയുന്നത് എന്തടിസ്ഥാനത്തിലാണ്.
6.ന്യൂക്ലിയർ ബോംബ് പൊട്ടുന്നതിന്റെ 180times പ്രഹര ശേഷിയാണ് ഡാം പൊട്ടിയാൽ ഉണ്ടാകുന്നതെന്നാണ് ഇയാൾ പറയുന്നത്.. അതായത് ഹിരോഷിമ നാഗസാക്കി ഇവിടെ സംഭവിച്ചതിന്റെ 180ഇരട്ടി140000 പേരാണ് ഹിരോഷിമയിൽ മരിച്ചത് അതിന്റെ 180ഇരട്ടി എന്ന് പറഞ്ഞാൽ രണ്ട് കോടി 52ലക്ഷം.

മുല്ലപെരിയാർ ഡാം പൊളിക്കണം എങ്കിൽ അതിന്റെ സാങ്കേതികമായ ശേഷിയില്ലായ്മ ചൂണ്ടി കാണിച്ചു ഡീ കമ്മീഷൻ ചെയ്യണം അല്ലാതെ സമാധാനമായി ജീവിക്കുന്ന ഒരു വലിയ വിഭാഗം ജനത്തെ ഭീതിയിൽ ആഴ്‌ത്തി ആ ഭീതിയുടെ ആഴം കൂട്ടാൻ വിവരക്കേട് വിളിച്ചു കൂവി സ്വയം ആനന്ദം കണ്ടെത്തുന്ന സൈക്കോകളുടെ വാക്കുകൾ ശ്രദ്ധിക്കാതിരിക്കുക.നിങ്ങളുടെ ആവശ്യം മുല്ലപെരിയാറിൽ പുതിയ ഡാം എന്നതാണെങ്കിൽ പൂർണമായും ഞാനും നിങ്ങൾക്കൊപ്പം ഉണ്ട്.. മറിച്ചു ഇത് പോലെ ദുരന്തം പറഞ്ഞു നിങ്ങളുടെ സമാധാനം കളഞ്ഞു ഞാൻ സംസാരിക്കണം എന്നാണ് നിങ്ങൾ പറയുന്നതെങ്കിൽ സോറി

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക