തൃപ്പൂണിത്തുറ: പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യങ്ങള്‍ പ്രിന്റ് ചെയ്ത വസ്തുക്കള്‍ കണ്ടെടുത്ത സാഹചര്യത്തിലും പ്രതികള്‍ക്കെതിരെ നടപടിഎടുക്കാതെ തൃപ്പൂണിത്തുറ പോലീസ്.
സംഭവം നടന്ന ബിസ്മി എന്ന സ്ഥാപനം സീല്‍ ചെയ്യാന്‍ പോലും പോലീസ് തയ്യാറായിട്ടില്ല. ഇതിനിടെ സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാനുള്ള ശ്രമവും നടന്നു. പിന്നാലെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുറന്ന് സ്ഥാപനം അടക്കേണ്ടി വന്നു. പ്രതികളെക്കുറിച്ച് കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടും അറസ്റ്റ് ചെയ്തില്ല.
പോലീസ് കേസെടുത്തെങ്കിലും എഫ്ഐആറില്‍ കുറ്റവാളികളെക്കുറിച്ചുള്ള സൂചനയില്‍ അണ്‍നോണ്‍ എന്നാണ് എഴുതിയിട്ടുള്ളത്. എവിടെ നിന്നാണ് ഇത്തരത്തിലുള്ള ബലൂണുകള്‍
എത്തിച്ചതെന്നതും ഇതുവരെ പുറത്ത് വന്നിട്ടില്ല. രാജ്യത്തിനുള്ളില്‍ നിന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാണിക്കുമ്പോഴും തദ്ദേശ ഭരണാധികാരികളും സര്‍ക്കാരും മൗനം പാലിക്കുകയാണ്. ഇതിനെതിരെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും മൗനത്തിലാണ്.
തൃപ്പുണിത്തുറയുടെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നില്‍ ഉണ്ടാവുമെന്നും അത്തച്ചമയം പോലുള്ള ആയിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികള്‍ നടക്കേണ്ട തൃപ്പൂണിത്തുറയില്‍ ഇപ്പോള്‍ നടന്നതെന്ന് ഭീഷണിയാണെന്നും ഗൗരവത്തോടെ അധികാരികള്‍ വിഷയം കാണണമെന്നും ഹൈന്ദവ സംഘടനകള്‍ ആവശ്യപ്പെട്ടു.
പാക്കിസ്ഥാന് അനുകൂലമുദ്രാവാക്യങ്ങള്‍ പ്രിന്റ് ചെയ്ത് വിതരണം ചെയ്ത സംഭവം കണ്ടില്ലെന്ന് നടിക്കില്ലെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും, രാജ്യത്തിന്റെ ഐക്യ
വും മതേരത്വവും തകര്‍ക്കണ ഉദ്ദേശത്തോടെയുള്ള ഏത് നീക്കവും ചെറുക്കുമെന്നും ബിജെപി ജില്ല പ്രസിഡന്റ് കെ.എസ്. ഷൈജു പറഞ്ഞു. രാജ്യമാണ് പ്രധാനമെന്നും രാജ്യത്ത് സ്വാതന്ത്രദിനാഘോഷങ്ങള്‍ നടക്കുമ്പോള്‍ പാക്കിസ്ഥാന് അനുകൂല മുദ്രാവിടങ്ങള് പ്രചരിപ്പിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന് അനുകൂല മുദ്രാവാക്യങ്ങള്‍ അടങ്ങിയബലൂണിന്റെ ഉറവിടം കണ്ടെത്തണമെന്നും എവിടേയെല്ലാം വിതരണം ചെതിട്ടുണ്ടെന്നും ഇതിന്റെ ഉദ്ദേശം എന്തായിരുന്നെന്നും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് സംസ്ഥാന വക്താവും ജില്ലാ പ്രഭാരിയുമായ അഡ്വ.നാരായണന് നമ്പൂതിരി പറഞ്ഞു.
ബംഗ്ലാദേശില്‍ തീവ്രവാദികളുടെ അരാജകത്വം നിലനില്ക്കുമ്പോള് പ്രത്യേക മതത്തില്‍ പെട്ടവര്‍ മറ്റു വിഭാഗങ്ങളെ കൊന്നുതള്ളുന്ന അവസ്ഥ ഉണ്ടായി. ലോകത്ത് പല രാജ്യത്തും തീവ്രവാദികളുടെ വേരോട്ടം ശക്തമായി വരുന്നു. കേരളത്തില്‍ പാകിസ്ഥാന് അനുകൂല മുദ്രാവാക്യം അടങ്ങിയ ബലൂണുകള്‍ വിതരണം ചെയ്യുന്ന സാഹചര്യം വളര്‍ന്ന് വന്നത് ഏറെ ഗൗരവമായി കാണേണ്ടതാണെന്ന് ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: