തൃശ്ശൂര്‍: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവും കെപിസിസി സെക്രട്ടറിയുമായ സി.എസ്. ശ്രീനിവാസന് (54) അറസ്റ്റില്‍. ശ്രീനിവാസന് മാനേജിങ് ഡയറക്ടറായ ഹിവാന്‍ നിധി, ഹിവാന്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ നിക്ഷേപകരെ കബളിപ്പിച്ച് 7.78 കോടി തട്ടിച്ചതായാണ് കേസ്. ഒളിവിലായിരുന്ന ശ്രീനിവാസനെ തൃശ്ശൂര്‍ സിറ്റി ക്രൈംബ്രാഞ്ച് കാലടിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.
ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് ഒട്ടേറെപ്പേരില്‍ നിന്നു പണം വാങ്ങിയത്. മുതലും പലിശയും ലഭിക്കാതായതോടെ നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിപ്പെട്ട 62 പേര്‍ക്കാണ് 7.78 കോടി കൊടുക്കാനുള്ളത്. തട്ടിപ്പിനിരയായ പലരും പരാതിപ്പെട്ടിട്ടില്ല. തട്ടിപ്പിന്റെ യത്ഥാര്‍ഥ വ്യാപ്തി 60 കോടിയിലേറെ വരും.
കേസില്‍ കമ്പനി ചെയര്മാന് തൃശ്ശൂര്‍ മൂത്തേടത്ത് അടിയാട്ട് സുന്ദര്മേനോന്, ഡയറക്ടര്‍ പുതൂര്‍ക്കര പുത്തന്‍വീട്ടില്‍ ബിജു മണികണ്ഠന് എന്നിവര്‍ പിടിയിലായിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. ഒളിവില്‍പ്പോയ ശ്രീനിവാസന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു വരവെയാണ് അറസ്റ്റ്. തൃശ്ശൂര്‍ വെസ്റ്റ് പോലീസ് അന്വേഷിച്ചിരുന്ന കേസുകള്‍ പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: