ഇസ്ലാമാബാദ്: പാരീസ് ഒളിമ്പിക്‌സിൽ സ്വർണം നേടിയ പാക്കിസ്ഥാന്റെ ജാവലിൻ അത്‌ലറ്റ് അർഷാദ് നദീം ലഷ്‌കർ-ഇ-തൊയ്ബ ഭീകരനൊപ്പമുള്ള വീഡിയോ പുറത്ത്. ഭീകവാദ സംഘടന നടത്തുന്ന ചടങ്ങിലേക്ക് അർഷദിനെ എത്തിച്ച് കൂടുതൽ യുവാക്കളെ ഭീകര സംഘടനയിലേക്ക് ആകർഷിക്കുകയാണ് ലഷ്ക്കറിന്റെ ലക്ഷ്യം തലവഴ സെയ്ഫുല്ലാ കസുറിയും ഹാരിസും ചേർന്നാണ് ഫാൽക്കൺ ഫോറസ്റ്റ് ക്യാമ്പുകൾ സംഘടിപ്പിച്ച് യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത്.
പുരുഷന്മാരുടെ ജാവലിൻ ത്രോ ഫൈനലിൽ 92.97 മീറ്റർ ദൂരം താണ്ടി ഒളിമ്പിക്സ് റെക്കോർഡോടെയാണ് അർഷദ് സ്വർണം നേടിയത്. ഇതോടെ പാക്കിസ്ഥാനിൽ നിന്നുള്ള ആദ്യ ട്രാക്ക് ആൻഡ് ഫീൽഡ് അത്‌ലറ്റായി നദീം മാറുകയും ചെയ്തു. വീരപുരുഷനായി മാറിയ നദീം ലഷ്‌കർ-ഇ-തൊയ്ബയ്‌ക്കൊപ്പമാണെന്ന വീഡിയോ പുറത്തു വന്നതോടെ വ്യാപക വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.
27 വയസുള്ള നദീം ഭീകരരുമായി കൈകോർക്കുന്നത് ഭാവിക്കും രാജ്യത്തിനും നല്ലതല്ലെന്നാണ് പാക്കിസ്ഥാനിലെ ഒരു വിഭാഗം പേർ വിമർശിക്കുന്നു. ഒളിമ്പിക്സിന് ശേഷം നാട്ടിലെത്തിയ നദീമിന് ലാഹോർ വിമാനത്താവളത്തിൽ വൻ വരവേൽപ്പാണ് ലഭിച്ചത്, സർക്കാർ വിജയ പരേഡും ഒരുക്കിയിരുന്നു. 1984ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ പുരുഷ ടീം സ്വർണം നേടിയതിന് ശേഷം 40 വർഷത്തിന് ശേഷം പാകിസ്ഥാന്റെ ആദ്യ സ്വർണമാണ് നദീമിൻ്റേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: