റഫയിൽ കണ്ണു പറിച്ചു നട്ട ആളുകൾ സമാന സംഭവങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നടക്കുമ്പോൾ മനപ്പൂർവം നിശബ്ദമായി ഇരിക്കുന്നു. ഷെയ്ൻ നിഗത്തെയും ദുൽഖർ സൽമാനെയും പോലുള്ള ആളുകൾ എനിക്കെതിരെ കേസ് കൊടുക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അതിനെ നേരിടും.അഭിപ്രായം പറയാൻ ഇവിടെ അവകാശമുണ്ട്. നിങ്ങളുടെ ചെയ്തതിലെ ശരികേടും കണ്ണു പറിച്ച് നടലിലെ ദുരുദ്ദേശവും ഇരട്ടത്താപ്പും പൊളിച്ചു കാണിക്കും
ഇസ്രായേലും ഹമാസ് ഭീകരരും തമ്മിൽ നടന്ന യുദ്ധത്തിൽ ഹമാസ് അനുകൂലികൾ ഉയർത്തിയ മുദ്രാവാക്യമാണ് “ഓൾ ഐസ് ഓൺ റഫ ” എന്നത്. ഷെയ്ൻ നിഗം, ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള മലയാളത്തിലെ പല സിനിമാ താരങ്ങളും ഈയൊരു മുദ്രാവാക്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.അന്ന് പാലസ്തീനിന് പിന്തുണ പ്രഖ്യാപിച്ചവർ ഇന്ന് ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വംശഹത്യ കണ്ടില്ല എന്ന് നടിക്കുകയാണ്. ഇതിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് എക്സ് മുസ്ലിം ആക്ടിവിസ്റ്റായ ആരിഫ് ഹുസൈൻ തെരുവത്ത്.മലയാള സിനിമ താരങ്ങളുടെയും സാംസ്കാരിക നായകരുടെയും കണ്ണ് പറിച്ചു നടലിലെ ദുരുദ്ദേശവും ഇരട്ടത്താപ്പും പൊളിച്ചു കാണിക്കുകയാണ് ആരിഫ് ഹുസൈൻ.
.
ബംഗ്ലാദേശിൽ നടക്കുന്നതെല്ലാം കണ്ടിട്ട് എന്തുകൊണ്ടാണ് നമ്മുടെ നാട്ടിലെ ചില ആളുകൾ ഒന്നും മിണ്ടാതെ ഇരിക്കുന്നത്. ഹിന്ദുക്കളെ തല്ലിക്കൊല്ലുന്നത് കണ്ടിട്ട് പോലും അവരുടെ കണ്ണ് പുറത്തുവരുന്നില്ലല്ലോ. ഇത് ചോദിച്ചുകൊണ്ടേയിരിക്കും.കണ്ണു നടാൻ പോകുന്നവരുടെ പൊതു സ്വഭാവം എന്തെന്നാൽ ഇരകളുടെ സ്ഥാനത്ത് എപ്പോഴും മുസ്ലീങ്ങൾ ആയിരിക്കും. ഇരകൾ മുസ്ലിങ്ങളായാൽ പ്രശ്നമാണ്, ഹിന്ദുക്കളായാൽ പ്രശ്നമല്ല. ബംഗ്ലാദേശിൽ തീവ്ര മുസ്ലിങ്ങൾ നടത്തുന്ന നരവേട്ട കാണുമ്പോൾ നിങ്ങൾക്ക് ഒച്ച പൊങ്ങുന്നില്ല .കണ്ണുനടാൻ തോന്നുന്നില്ല. നിങ്ങളുടെ ശബ്ദം പൊങ്ങണമെങ്കിൽ നിങ്ങളുടെ സ്വന്തം കൂട്ടർക്ക് എന്തെങ്കിലും സംഭവിക്കണം.
സ്വന്തം കൂട്ടർക്ക് വേണ്ടി മാത്രം ശബ്ദമുയർത്തുന്നതിന്റെ പേര് മാനവികത എന്നല്ല, ഗോത്രികത എന്നാണ് പറയുന്നത്. നിങ്ങളുടെ സ്വന്തം കൂട്ടത്തിൽ പെട്ടവർക്ക് എന്തെങ്കിലും സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഉൾക്കിടിലം അതിനപ്പുറത്തേക്ക് അതിനെ വിശേഷിപ്പിക്കേണ്ട. വലിയ അഭിമാനത്തോടെ ‘സുഡാപ്പി ഫ്രം ഇന്ത്യ’എന്നൊക്കെ വെക്കുമ്പോൾ നിങ്ങൾ നാട്ടുകാർ കയ്യോടെ പിടികൂടുന്ന അവസ്ഥയാണ് ഉള്ളത്. എന്തുകൊണ്ടാണ് നിങ്ങളുടെ മാനവികത ബംഗ്ലാദേശിൽ തിളച്ചുമറിയാതെ ഇരിക്കുന്നത്. എന്തുകൊണ്ട് നിങ്ങളുടെ മാനവികത ബംഗ്ലാദേശിൽ തിളച്ചുമറിയാതെ ഇരിക്കുന്നത്. എന്തുകൊണ്ട് ബംഗ്ലാദേശിലേക്ക് അത് ഒഴുക്കി വിടുന്നില്ല!”-ആരിഫ് ഹുസൈൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: