കൊച്ചി : മുസ്ലീം സ്ത്രീകൾക്ക് അവരുടെ ആരാധനാലയങ്ങളിൽ പ്രവേശനം ഇല്ലാത്തത് പൊതുസമൂഹത്തിന് ശല്യവും മതസൗഹാർദത്തിന് തടസ്സവുമായി മാറുന്നുവെന്ന് ക്രിസ്ത്യൻ സംഘടനയായ കാസ. മൂവാറ്റുപുഴ നിർമല കോളജിന് പിന്നാലെ കോതമംഗലം പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലും നിസ്‌കാരസ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ രംഗത്ത് വന്നതിന് പിന്നാലെയാണ് പിന്നാലെയാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.
‘ സ്ത്രീകൾ ബഹിരാകാശത്ത് പോയി തിരിച്ചു വരുന്ന ഇക്കാലത്തും മുസ്ലിം സ്ത്രീകൾക്ക് അവരുടെ ആരാധനാലയങ്ങളിൽ പ്രവേശനം ഇല്ലാത്തത് പൊതുസമൂഹത്തിന് ശല്യവും മതസൗഹാർദത്തിന് തടസ്സവുമായി മാറുന്നു.
ഒന്നുകിൽ മുസ്ലിം മസ്ജിദുകളിൽ പ്രവേശിച്ച് പ്രാർത്ഥിക്കാനുള്ള അവസരം മുസ്ലിം പെൺകുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കുക, അല്ലെങ്കിൽ മറ്റു മതസ്ഥരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രാർത്ഥിക്കാനുള്ള സ്ഥലം നൽകണമെന്ന് ആവശ്യപെട്ട് മുസ്ലിം വിദ്യാർത്ഥികൾ കരുതിക്കൂട്ടി ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അവസാനിപ്പിക്കുക……….ഇനി പഠനത്തെക്കാൾ വലുത് മതമാണെങ്കിൽ മുസ്ലിം പെൺകുട്ടികൾക്ക് മദ്രസ വിദ്യാഭ്യാസം മാത്രം നൽകി വീട്ടിലിരുത്തുവാൻ തീരുമാനമെടുക്കുക.
തുടർച്ചയായി ഇത്തരം പ്രശ്നങ്ങൾ ഹൈന്ദവ ക്രൈസ്തവ മാനേജ്മെൻറ് സ്ഥാപനങ്ങളിൽ ഉണ്ടാക്കുന്നത് ദുരൂഹമാണ് , ഇതെല്ലാം ഒരു ഒറ്റപ്പെട്ട സംഭവങ്ങളായി മാത്രം കാണാനാവില്ല‘ – എന്നാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: