ഇസ്ലാമാബാദ് : പാക് ചാരസംഘടനയായ ഇന്റർ സർവീസ് ഇന്റലിജൻസിന്റെ മുൻ മേധാവി ഫായിസ് ഹമീദിനെ സൈന്യം അറസ്റ്റ് ചെയ്തു. ഹൗസിങ് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഒരു മുൻ ഇൻ്റലിജൻസ് മേധാവിക്കെതിരെ കോർട്ട് മാർഷൽ നടപടികൾ ആരംഭിക്കുന്നത് പാകിസ്ഥാന്റെ ..ഫായിസ് ഹമീദിനെതിരെ കോർട്ട് മാർഷൽ നടപടികളും ആരംഭിച്ചതായി പാക് സൈന്യത്തിന്റെ മീഡിയ വിഭാഗമായ ഇൻ്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) അറിയിച്ചു.
പാകിസ്ഥാൻ സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പാലിച്ചാണ് ഹമീദിനെ അറസ്റ്റ് ചെയ്തതെന്ന് പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗം അറിയിച്ചു.വിരമിക്കലിന് ശേഷം ഫായിസ് പാകിസ്ഥാൻ ആർമി ആക്റ്റ് ലംഘിച്ച ഒന്നിലധികം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഫായിസ് ഹമീദിനെതിരെയുള്ള അധികാര ദുർവിനിയോഗം സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ ഏപ്രിലിൽ സൈന്യം അന്വേഷണ സമിതിക്ക് രൂപം നൽകിയിരുന്നു.ഒരു മേജർ ജനറലിന്റെ നേതൃത്വത്തിലാണ് സമിതി.
നവംബർ 14 ലെ രേഖാമൂലമുള്ള ഉത്തരവിൽ, ഫായിസ് ഹമീദിനെതിരായ ആരോപണങ്ങൾ “അങ്ങേയറ്റം ഗൗരവമുള്ളത്” ആണെന്ന് പാക് സുപ്രീം കോടതി വിശേഷിപ്പിച്ചിരുന്നു.ഭവന നിർമാണ കമ്പനിയായ ടോപ് സിറ്റി ഉടമ മൊയീസ് അഹമ്മദ് 2023ൽ സുപ്രീം കോടതിയിൽ നൽകിയ കേസിലാണ് ഹമീദിന്റെ അറസ്റ്റ്. ഹമീദിന്റെ അറിവോടെ ഐഎസ്ഐ ഉദ്യോഗസ്ഥർ തന്റെ ഓഫിസിലും വീട്ടിലും 2017ൽ പരിശോധന നടത്തുകയും വജ്രങ്ങളും സ്വർണവും പണവുമുൾപ്പെടെ കടത്തുകയും ചെയ്തെന്നാണു പരാതി. പിന്നീടു പ്രശ്നം ഒത്തുതീർപ്പാക്കാൻ ഹമീദിന്റെ സഹോദരൻ സർദാർ നജാഫും തുടർന്നു ഹമീദ് നേരിട്ടും തന്നെ സമീപിച്ചെന്നും മൊയീസ് പരാതിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: