ഇന്ത്യന്‍ ഓഹരി വിപണിയെ ബ്ലാക് മെയില്‍ ചെയ്യാനുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന അമേരിക്കന്‍ ധനകാര്യ കമ്പനിയുടെ പദ്ധതി പൊളിഞ്ഞെന്ന് ഓഹരി നിക്ഷേപവിദഗ്ധന്‍ വിജയ് കേഡിയ. അദാനി ഓഹരികളിലേക്ക് പണമൊഴുക്കാന്‍ അദാനിയുടെ ജ്യേഷ്ടന്‍ വിനോദ് അദാനി ബെര്‍മുഡയിലും മൗറീഷ്യസിലും രൂപീകരിച്ച കടലാസ് കമ്പനികളില്‍ സെബി അധ്യക്ഷ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും നിക്ഷേപമുണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ശനിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട്.
ഇതോടെ എല്ലാവരും ഓഹരി വിപണി പൊളിഞ്ഞു തകരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആദ്യ ഒരു മണിക്കൂറില്‍ ചില ദൗര്‍ബല്യം കാണിച്ചെങ്കിലും പിന്നീട് ഓഹരി വിപണി ശക്തിപ്രാപിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ചെറിയ നഷ്ടം മാത്രമാണ് അദാനി ഓഹരികള്‍ക്ക് സംഭവിച്ചത്. മാത്രമല്ല, അദാനി ഗ്രീന്‍ എന്ന അദാനിയുടെ കമ്പനിയുടെ ഓഹരി ഒരു ശതമാനം കയറുകയും ചെയ്തു.
ഇതോെയാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ബ്ലാക്ക് മെയില്‍ തന്ത്രം പൊളിഞ്ഞുവീണുവെന്ന് വിജയ് കേഡിയ പ്രസ്താവിച്ചത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്ട്ട് പണ്ടേ പോലെ ഫലിക്കുന്നില്ല എന്ന രീതിയില്‍ പരിഹാസപൂര്‍വ്വമുള്ള ഒരു പ്രതികരണവും ഇദ്ദേഹം എക്സില്‍ പങ്കുവെച്ചു.
വിജയ് കേഡിയ ഹിന്‍ഡന്‍ബര്‍ഗിനെ പരിഹസിച്ചുകൊണ്ട് ഒരു കവിതയും എക്സില്‍ പങ്കുവെച്ചു. അതിന്റെ അര്‍ത്ഥം ഏതാണ് ഇപ്രകാരമാണ്:”ഹിന്‍ഡന്‍ബര്‍ഗ് അത്ര സ്മാര്‍ട്ടല്ലെന്ന് തെളിയിക്കപ്പെട്ടു. അതിന്റെ (ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ) ഭീഷണിപ്പെടുത്താനുള്ള പദ്ധതി പൊളിഞ്ഞുവീണു. ഇനി ഹിന്‍ഡന്‍ബര്‍ഗ് അറിയപ്പെടുക അതിന്റെ ഭീഷണിയുയര്‍ത്താനുള്ള കഴിവിന്റെ പേരില്ല, പകരം ഏതോ ഒരു കുഴപ്പത്തില്‍ ചെന്ന് വീണതിന്റെ പേരില്‍”
പ്രതികരിക്കാൻ ഇവിടെ എഴുതുക: