ധാക്ക: ബംഗ്ലാദേശില്‍ 52 ജില്ലകളിലായി ഹിന്ദുക്കള്‍ക്കെതിരെ അരങ്ങേറിയത് 205ലേറെ ആക്രമണങ്ങള്‍. നിരവധി ഹിന്ദു ക്ഷേത്രങ്ങളും വീടുകളും തകര്‍ത്തു. വ്യാപകമായി ഹിന്ദുക്കളെയും ഇതര ന്യൂനപക്ഷങ്ങളെയും ആക്രമിച്ചു.
ബംഗ്ലാദേശില്‍ നടക്കുന്ന ഹിന്ദു വംശഹത്യക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പ്രമുഖ നടി ഹീന ഖാന് ആവശ്യപ്പെട്ടു. നിരപരാധികള്‍ കൊല്ലപ്പെടുന്നത് മനുഷ്യത്വത്തിനെതിരെയുള്ള ആക്രമണമാണെന്ന് അവര്‍ പറഞ്ഞു. ഹിന്ദുക്കളും മറ്റ് ന്യൂനപക്ഷങ്ങളും സുരക്ഷിതരായിരിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും അവര്‍ പറഞ്ഞു.
ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റതോടെ മുഹമ്മദ് യൂനുസിനെതിരെയുള്ള അഴിമതി കേസുകള്‍ പിന്‍വലിക്കുന്നു. കേസുകളില്‍ മുഹമ്മദ് യൂനുസ് ഒന്നിനുപുറകെ ഒന്നായി കുറ്റവിമുക്തനാകുകയാണ്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസത്തിന് ശേഷം, അഴിമതി വിരുദ്ധ കമ്മിഷന് നല്കിയ കേസില്‍ മുഹമ്മദ് യൂനുസിനെ കുറ്റവിമുക്തനാക്കി.
ക്രിമിനല്‍ നടപടി നിയമത്തിലെ 494-ാം വകുപ്പ് പ്രകാരമുള്ള കേസ് പിന്‍വലിക്കണമെന്ന അഴിമതി വിരുദ്ധ കമ്മിഷന്റെ അപേക്ഷ ധാക്കയിലെ സ്പെഷല്‍ ജഡ്ജി കോടതി-4ലെ ജസ്റ്റിസ് മുഹമ്മദ് റബീഉള്‍ ആലം സ്വീകരിച്ചു. ഇതിനിടയില്‍ ഹസീനയുടെ കാലഘട്ടത്തിലുണ്ടായിരുന്ന നിരവധി ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി രാജിവയ്ക്കാന്‍ നിര്‍ബന്ധിതരാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: