തിരുവനന്തപുരം:മലയാളം ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ ബാർക്ക് റേറ്റിങില്‍ ഏഷ്യാനെറ്റ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഹിന്ദു വിരുദ്ധ വാര്‍ത്തകളും മുസ്ലിം പ്രീണനവാര്‍ത്തകളും കൂടുതല്‍ നല്‍കുന്നതുകൊണ്ടാണെന്ന് ആരോപണം. മലയാളത്തിലെ ചില യൂട്യൂബ് വാര്‍ത്താചാനലുകളാണ് ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തുന്നത്.
ഏഷ്യാനെറ്റിലെ ചില റിപ്പോര്‍ട്ടര്‍മാര്‍ മനപൂര്‍വ്വം മോദി വിരുദ്ധ വാര്‍ത്തകള്‍ കൂടുതല്‍ പ്രാധാന്യത്തോടെ സംപ്രേഷണം ചെയ്യുന്നത് ചാനലിനോട് പ്രേക്ഷകര്‍ക്കിടയിലുള്ള പ്രിയം കുറയുന്നതിന് കാരണമാവുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രത്യേകിച്ചും കാമ്പസുമായി ബന്ധപ്പെട്ടുള്ള ഒരു സ്ഥിരം പരിപാടിയില്‍ മോദിയ്‌ക്കും ബിജെപിയ്‌ക്കും എതിരായ അഭിപ്രായങ്ങള്‍ കോളെജ് വിദ്യാര്‍ത്ഥികളോട് പറയിക്കുകയും ഇത് ഹൈലൈറ്റ് ചെയ്ത് കാണിക്കുകയും ചെയ്യുന്ന പതിവുണ്ടെന്നും പരാതികള്‍ ഉയരുന്നു. അതുപോലെ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടുമ്മല്‍ ഗേള്‍സ് എന്ന പേരിലുള്ള പരിപാടിയില്‍ ഏതാനും പെണ്‍കുട്ടികള്‍ തൃശൂര്‍ മണ്ഡലത്തില്‍ നടത്തിയ പര്യടനത്തില്‍ എല്ലാം സുരേഷ് ഗോപിയ്‌ക്കെതിരായി അഭിപ്രായപ്രകടനം നടത്തുന്നവരെ മാത്രമാണ് ഹൈലൈറ്റ് ചെയ്തത്. ഇത്തരം തുറന്ന ഹിന്ദു വിരുദ്ധത പറയുന്നത് ഏഷ്യാനെറ്റിന്റെ വിശ്വാസ്യതയ്‌ക്ക് കോട്ടം തട്ടിക്കുന്നതായും ഹിന്ദുക്കളെ വേദനിപ്പിക്കുന്നതായും ആരോപണമുണ്ട്.
ബിജെപിയിലെ സന്ദീപ് ജി. വാര്യര്‍ തന്നെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം തുറന്നടിച്ചിരുന്നു: “ഏഷ്യാനെറ്റിലെ യുവജനോത്സവം അവതാരകൻ ജിഹാദി ഷിഹാസിനോടാണ് . സ്ഥാപിത താല്പര്യം വച്ച് കൊണ്ട് ചോദ്യങ്ങൾ ചോദിക്കുകയും ഏകപക്ഷീയമായി പരിപാടി സംഘടിപ്പിക്കുകയും ചെയ്ത് ചൊറിയാൻ നിൽക്കരുത് “.
മലയാളം ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ ബാർക്ക് റേറ്റിങില്‍ രണ്ടും മുന്നൂം സ്ഥാനങ്ങളില്‍ മാറ്റമുണ്ടായാലും ഒന്നാം സ്ഥാനത്ത് എന്നും നിലയുറപ്പിച്ചിരുന്നത് ഏഷ്യാനെറ്റ് ന്യൂസാണ്.
എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ഏഷ്യാനെറ്റിന്റെ ഈ അജയ്യത ചോദ്യം ചെയ്യപ്പെടുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഏഷ്യാനെറ്റ് ന്യൂസിന് കടുത്ത വെല്ലുവിളി ഉയർത്തി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന 24 ന്യൂസാണ് ഏറ്റവും പുതിയ ബാർക്ക് റേറ്റിങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: