കുട്ടനാട് രണ്ടാം കുട്ടനാട് പാക്കജില്‍ ഉള്‍പ്പെടുത്തി 100 കോടിയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍കിയെന്ന പ്രചാരണം നടന്നെങ്കിലും കാര്യമായി യാതൊരു പ്രവര്‍ത്തികളും കുട്ടനാട്ടില്‍ നടക്കുന്നില്ല. നിലവില്‍ ഭരണാനുമതി ലഭിച്ച 100 രൂപയുടെ പ്രവര്‍ത്തികളില്‍ കൂട്ടനാട് താലൂക്കിലെ വിവിധ പാടശേഖരങ്ങള്‍ക്ക് ലഭ്യമാക്കുന്നത് കേവലം 27.58 കോടി രൂപയുടെ പ്രവര്‍ത്തികള്‍ മാത്രം.
ബാക്കി തുകയുടെ സിംഹഭാഗവും ചെലവഴിക്കുന്നത് കോട്ടയം ജില്ലയിലാണ്. ഒന്നാം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ചെയ്ത പ്രവര്‍ത്തികള്‍ ഭൂരിഭാഗവും കുട്ടനാടിന് പുറത്താണെന്ന ആക്ഷേപം നിലനില്ക്കുമ്പോള് തന്നെ രണ്ടാം കുട്ടനാട് പാക്കേജും ആ വഴിക്ക് തന്നെയാണ് നീങ്ങുന്നത് എന്നതാണ് വസ്തുത.
മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുറംബണ്ട് നിര്‍മ്മാണത്തിനായി പാടശേഖരങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ രാഷ്ട്രീയ താല്പര്യങ്ങള്ക്ക് പ്രാധാന്യം കൊടുക്കാതെ കഴിഞ്ഞ അഞ്ചുവര്‍ഷമായി ഏറ്റവും കൂടുതല്‍ മടവീഴ്ചയുണ്ടായ പാടശേഖരങ്ങള്‍, ദുര്‍ബലമായ പുറംബണ്ടുള്ള പാടശേഖരങ്ങള്‍ എന്നിവ പ്രത്യേകം തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യം ഉയരുന്നു. ഇതിനായി കര്‍ഷകസംഘടനകളുടെ അഭിപ്രായം സര്‍ക്കാര്‍ തേടണം.
കരുവാറ്റ-തോട്ടപ്പള്ളി ലീഡിങ് ചാനല്‍ ഉള്‍പ്പടെ വേമ്പനാട് കായല്‍ പരിസരങ്ങളും തണ്ണീര്‍മുക്കം തടാകത്തിലെയും അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും മണലും കോരി മാറ്റാനുള്ള സംവിധാനവും ഉണ്ടാവണം. കുട്ടനാട്ടിലെ പ്രധാന നദികളിലും തോടുകളിലും ശരാശരി ഒന്നര -രണ്ട് മീറ്റര്‍ എക്കലും മണലും വന്ന് അടിഞ്ഞിരിക്കുന്ന സ്ഥിതിയാണ്. ഈ മാലിന്യങ്ങള്‍ വാരി മാറ്റിയാല്‍ മാത്രമേ വെള്ളപ്പൊക്കത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ബജറ്റില്‍ കേവലം അഞ്ചു കോടി രൂപ മാത്രമാണ് ഇതിനായി പ്രഖ്യാപിച്ചിട്ടുള്ളത്. 100 കോടി രൂപ ഏതെല്ലാം ഇനത്തില്‍ എവിടെയെല്ലാം ചിലവഴിക്കുന്നു എന്നുള്ളത് സര്‍ക്കാര്‍ മുന്‍കൂട്ടി പ്രഖ്യാപിക്കണമെന്നും ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: