പാലക്കാട്: ശബരിമലയിലെ നിറപുത്തരിക്കുള്ള നെല്ക്കതിര് എലപ്പുള്ളി കാരാങ്കോട് പാടശേഖരത്തുനിന്നും ഇന്നലെ കൊയ്ത്തുത്സവത്തിന് ശേഷം ഭവ്യമായ ചടങ്ങുകളോടെ കൊണ്ടുപോയി. എലപ്പുള്ളിയിലെ യുവകര്ഷകന് കിരണ്‍ കൃഷ്ണമണിയുടെ കാരാങ്കോട് പാടശേഖരത്തിലാണ് നിറപുത്തരിക്കുള്ള നെല്ക്കതിര് പ്രത്യേകമായി ഒരുക്കിയത്.
കിരണ്‍ കൃഷ്ണമണിയും മകള്‍ അക്ഷരയും എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേവതിബാബുവില്നിന്ന് ആദ്യകതിര് ഏറ്റുവാങ്ങി. അഖിലഭാരത അയ്യപ്പസേവാസംഘം കേന്ദ്ര പ്രവര്‍ത്തക സമിതിയംഗം ദാസ് പല്ലാവൂര്‍, ചിറ്റൂര്‍ യൂണിയന് സെക്രട്ടറി എ. രാജമാണിക്യം, ജോ. സെക്രട്ടറി എം. സത്യദേവന്, വൈ.പ്രസിഡന്റ് എം.എസ്. കൃഷ്ണകുമാര്‍, ട്രഷറര്‍ കെ. ശിവകുമാര്‍, എക്സി. അംഗങ്ങളായ കെ. സുരേഷ്കുമാര്‍, സി. അപ്പുണ്ണിസ്വാമി, വാര്‍ഡ് മെമ്പര്‍ കെ. രാധ, പാടശേഖര സമിതി കണ്‍വീനര്‍ പി. ശ്രീരാം, കര്‍ഷകോത്തമ അവാര്‍ഡ് ജേതാവും സംയുക്തകര്ഷകനുമായ പി. രാമചന്ദ്രന്, കൃഷി ഓഫീസര്‍ ബി.എസ്. വിനോദ്കുമാര്‍ പങ്കെടുത്തു. ഗുരുവായൂരിലെ നിറപുത്തരിക്കുള്ള കതിരുകളും ഇവിടെനിന്നാണ് കൊണ്ടുപോവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: