പാരീസ്: ഒളിംപിക്‌സ് 2024ന് ഒരു ദിവസം കൂടി ശേഷിക്ക് അമേരിക്കയെ മറികടന്ന് ചൈനയ്‌ക്ക് മികച്ച മുന്നേറ്റം. ആകെ മെഡല്‍ നേട്ടത്തില്‍ അമേരിക്കയെക്കാള്‍ ബഹുദൂരം പിന്നിലാണ്. എന്നാല്‍ സ്വര്‍ണ നേട്ടത്തില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്. തലേന്ന് വരെ ഇരു രാജ്യങ്ങളും ഒപ്പത്തിനൊപ്പം നിന്നു വരികയായിരുന്നു.
37 സ്വര്‍ണം നേടിയാണ് ചൈന ഒന്നാമത് തുടരുന്നത്. രണ്ടാമതുള്ള അമേരിക്കയ്‌ക്ക് 33 സ്വര്‍ണമേ ആയിട്ടുള്ളൂ. 41 വെള്ളിയും 39 വെങ്കലവും അടക്കം 113 മെഡലുകളാണ് ആമേരിക്കയുടെ ആകെ നേട്ടം.
ചൈനയുടെ മൊത്തം മെഡലുകള്‍ 88 ആണ്. 27 വെള്ളിയും 24 വെങ്കലവും. ഇന്ന് ഏതാനും ഫൈനലുകള്‍ കൂടി പൂര്‍ത്തിയാകാനുണ്ട് അവയുടെ ഫലം കൂടി പരുമ്പോഴേക്കും അന്തിമ ചിത്രം പൂര്‍ത്തിയാകും. കഴിഞ്ഞ തവണ ടോക്കിയോയില്‍ അവസാന ദിവസം വരെ മുന്നിട്ടു നിന്ന ചൈനയെ ഫോട്ടോ ഫിനിഷില്‍ അമേരിക്ക മറികടന്നത് ഒരു സ്വര്‍ണത്തിന്റെ മുന്നേറ്റത്തിലാണ്.
മെഡല്‍ പട്ടിക
രാജ്യം സ്വര്‍ണം-വെള്ളി-വെങ്കലം-ആകെ ക്രമത്തില്‍
ചൈന 37-27-24-88
അമേരിക്ക 33-41-39-113
ഓസ്‌ട്രേലിയ 18-17-14-49
ജപ്പാന്‍ 16-10-13-39
ഫ്രാന്‍സ് 15-21-22-58
(69)ഭാരതം 0-1-5-6
പ്രതികരിക്കാൻ ഇവിടെ എഴുതുക: