ചെന്നൈ: വയനാടും ഇടുക്കിയും അടക്കമുള്ള മലയോര ജില്ലകളിലെ ഉരുള്‍പൊട്ടലും വനനശീകരണവും തടയാന്‍ എന്ത് ചെയ്‌തെന്നും കയ്യേറ്റങ്ങള്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കണമെന്ന് കേരള സര്‍ക്കാരിനോട് ദേശീയ ഹരിത ട്രൈബ്യൂണലിന്‌റെ ചെന്നൈ ബെഞ്ച് ആവശ്യപ്പെട്ടു. വയനാട് ദുരന്തത്തിന്‌റെ പശ്ചാത്തലത്തില്‍ സ്വമേധയാ കേസെടുത്താണ് വിശദീകരണം തേടിയത്. മലയോര ജില്ലകളില്‍ വിജ്ഞാപനം ചെയ്ത പരിസ്ഥിതി ലോല മേഖലകളുടെ വിവരം, ഏതെങ്കിലും മേഖല വിജ്ഞാപനം ചെയ്തിട്ടില്ലെങ്കില്‍ അക്കാര്യം എന്നിവ വ്യക്തമാക്കണം. പശ്ചിമഘട്ട മേഖലകളില്‍ വെടിമരുന്ന് ഉപയോഗിച്ചുള്ള പാറ പൊട്ടിക്കല്‍ അനുവദിച്ചിട്ടുണ്ടോ വലിയ വിസ്തൃതിയുള്ള നിര്‍മ്മിതികള്‍ തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നിവയും വിശദീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട.് ചീഫ് സെക്രട്ടറിന്‍ പരിസ്ഥിതി, വനം വകുപ്പുകള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വയനാട്, ഇടുക്കി കളക്ടര്‍മാര്‍ , കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് സ്വമേധയാ കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: