കൂച്ച് ബെഹാർ: ബംഗ്ലാദേശിൽ നിലനിൽക്കുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ-ബംഗ്ലാദേശ് രാജ്യാന്തര അതിർത്തിയിൽ ബിഎസ്എഫ് സുരക്ഷ ശക്തമാക്കി. അതിർത്തിയിലെ ഔട്ട്‌പോസ്റ്റുകളിലെ സൈനിക വിന്യാസവും വർധിപ്പിച്ചിട്ടുണ്ട്.
കാര്യക്ഷമമായ നിരീക്ഷണം ഉറപ്പാക്കാൻ എല്ലാ നിരീക്ഷണ ഉപകരണങ്ങളും ഉപയോഗപ്പെടുത്തുന്നു. കൂച്ച് ബെഹാറിലെ മാതഭംഗയിൽ 169-ാം ബറ്റാലിയനിലെ ബിഎസ്എഫ് ഉദ്യോഗസ്ഥർ ചെറിയ മഴയെ അവഗണിച്ച് രാത്രിയിൽ പട്രോളിംഗ് നടത്തുന്നുണ്ട്.
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ (ഐബിബി) സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ബിഎസ്എഫ് ഈസ്റ്റേൺ കമാൻഡിന്റെ അഡീഷണൽ ഡയറക്ടർ ജനറലിന്റെ (എഡിജി) നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയം ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈസ്റ്റേൺ കമാൻഡിലെ ബിഎസ്എഫ് അഡീഷണൽ ഡയറക്ടർ ജനറലാണ് അഞ്ചംഗ സമിതിയുടെ ചെയർമാൻ.
ഇന്ത്യൻ പൗരന്മാരുടെയും ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ടവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മേൽപ്പറഞ്ഞ കമ്മിറ്റി ബംഗ്ലാദേശിലെ തങ്ങളുടെ അധികാരികളുമായി ആശയവിനിമയം നടത്തുമെന്നും ഓഫീസ് മെമ്മോറാണ്ടം വ്യക്തമാക്കി. ഇന്ത്യ ബംഗ്ലാദേശുമായി 4,096 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: