Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായികം മധുരകനി

നുകരാം രാമരസം 20

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Aug 9, 2024, 07:41 pm IST
in Samskriti

ആരണ്യകാണ്ഡത്തിന്റെ അന്ത്യത്തില്‍ അത്യുജ്വലവും ഭാവധ്വനി സമൃദ്ധവുമായ ഒരു രംഗത്തിന് തിരശ്ശീല ഉയരുന്നു. വരം വാങ്ങിയ കബന്ധന്‍ എന്ന ഗന്ധര്‍വ്വ ശ്രേഷ്ഠന്റെ സൂചനയനുസരിച്ചാണ് രാമലക്ഷ്മണന്മാര്‍ മതംഗാശ്രമത്തിലെത്തി ശബരീതപസ്വിനിയെ ദര്‍ശിക്കുന്നത്. ശബര്യാശ്രമ പ്രവേശവും ശബരിയുടെ ഹര്‍ഷാശ്രുപൂര്‍ണ്ണമായ സ്വീകരണവും സ്‌നേഹഭക്തിയുടെ സാന്ദ്രാനന്ദമായ തരളിത വൈകാരികതയിലാണ് ആചാര്യകവി ആലേഖനം ചെയ്യുന്നത്. പൂജിച്ചഭിഷേപിച്ച ഫലമൂലങ്ങള്‍ കാഴ്ചവെച്ചതിനുശേഷം തപസ്വിനി തന്റെ ജന്മസാഫല്യം തുറന്നുവെക്കുന്നു. ഇക്കാലമത്രയും ഗുരുഭാഷിതത്താല്‍ പ്രചോദിതമായ ശബരി രാമദര്‍ശനത്തിന് നോമ്പിട്ടിരിക്കുകയായിരുന്നു.

അനുഗ്രഹം പ്രാര്‍ത്ഥിച്ചുകൊണ്ട് ശബരി രാമനോട് പറയുകയായി ”നാഥാ അങ്ങിവിടെ വന്ന് എനിക്ക് ദര്‍ശനവും മോക്ഷവും നല്‍കുമെന്ന് ഗുരുഭൂതന്മാര്‍ നേരത്തെ അരുളിചെയ്തിട്ടുണ്ട്.” തപസ്വിനി സന്ദേഹ സംഘര്‍ഷത്തില്‍ വീര്‍പ്പുമുട്ടി ഹൃദയം തുറക്കുന്നു.

”ജ്ഞാനമില്ലാതെ ഹീനജാതിയിലുള്ള മുഢ
ഞാനതിനൊട്ടുമധികാരിണിയല്ലയല്ലോ
വാങ്മനോ വിഷയമല്ലാതൊരു ഭവരൂപം
കാണ്മാനുമവകാശം വന്നതു മഹാഭാഗ്യം
തൃക്കഴലിണ കൂപ്പിസ്തുതിച്ചുകൊള്‍വാനുമി-
ങ്ങുള്‍ക്കമലത്തിലറിയപ്പോകാ ദയാനിധേ!”

ശബരിയുടെ സംശയം പരിഹരിക്കപ്പെടുകയാണ്. ജ്ഞാനമോ ജാതിയോ ലിംഗമോ അല്ല ഭക്തിയുടെ പൂര്‍ണ്ണതയിലാണ് മുക്തി. അവ്യാജമധുരമായ സ്‌നേഹമാണ് ഭക്തിയെന്ന് നാരദഭക്തിസൂത്രമോതുന്നു. ഈ സാക്ഷാത്ക്കാരം തന്നെയാണ് ശബരിയുടെ മോക്ഷലബ്ധി. ശബരിയുടെ സന്ദേഹത്തിന് രാമനേകിയ പ്രത്യുത്തരം ഭക്തിമുക്തിയുടെ ശാശ്വതസന്ദേശമായിരുന്നു.

”പുരുഷസ്ത്രീജാതിനാമാശ്രമാദികളല്ല
കാരണം മമ ഭജനത്തിന് ജഗത്രയേ
ഭക്തിയൊന്നൊഴിഞ്ഞു മറ്റില്ല കാരണമേതും
മുക്തി വന്നീടുവാനുമില്ല മറ്റേതുമൊന്നും.”

അതീത സത്യത്തെയും ആദര്‍ശമാനവികതയെയും തത്ത്വാനുഭൂതിയുടെ കാരണമെന്ന് ഗണിക്കണമെന്നാണ് രാമവചനം. നവധാഭക്തിയെയും വെളിവാക്കുന്ന ഉപദേശാമൃതമാണത്. ജാതിവിഭജനവും ലിംഗഭേദവും അജ്ഞാനവുംകൊണ്ട് അടിത്തട്ടിലാകുന്ന മനുഷ്യന് ഊര്‍ജ്ജവും വെളിച്ചവും പകരുകയാണ് ഈ രാമവാക്യം. ജീവിതത്തിന്റെ മഹാഭൂമികയില്‍ ആരും പതിതരല്ലെന്നും ആര്‍ക്കും ഐഹികവും ആത്മീയവുമായ ഉന്നതിക്കര്‍ഹതയുണ്ടെന്നുമാണ് രാമമൊഴിയുടെ അനശ്വര ധ്വനി. കാരുണ്യവും സ്‌നേഹവും ആത്മചേതനയും ചാരുതയേകുന്ന മന്ത്രാക്ഷരങ്ങളില്‍ രാമായണത്തിന്റെ മനുഷ്യകഥാനുഗായിയായ ലക്ഷ്യം വെളിവാകുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്കും ബാഹ്യാചാരങ്ങള്‍ക്കുമപ്പുറം സഹജവും സമ്പന്നവുമായ മാനവപ്രഭാവത്തിലാണ് ഭക്തി വളരേണ്ടത്. വ്യക്തിയെയും സമൂഹത്തേയും രാഷ്‌ട്രത്തെയും മൂല്യസംസ്‌കൃതി വിലോഭനീയമാക്കുന്നു. നിശാചരിയെ സഹചാരിയാക്കുന്ന ഈ വിസ്മയവിദ്യ ജ്ഞാനാനുഭൂതിയില്‍ സാഫല്യം കണ്ടെത്തുന്നു.

അറിവിന്റെ ആന്തരികതയില്‍ സീതാദേവി ലങ്കാപുരിയിലുണ്ടെന്നറിയുന്ന ശബരി രാമനുപോലും മാര്‍ഗ്ഗനിര്‍ദ്ദേശം പകരാന്‍ പ്രാപ്തയാകുന്നു. ‘തെക്കോട്ട് സഞ്ചരിച്ചാല്‍ പമ്പയിലെത്താം. പമ്പ പിന്നിട്ട് ഋശ്യമൂകാചലത്തില്‍ പ്രവേശിക്കുക. ആ ഗിരി ഗോപുരാഗ്രത്തില്‍ സൂര്യപുത്രനായ സുഗ്രീവന്‍ ബാലിയെ പേടിച്ച് അഭയം തേടിയിരിക്കുന്നു. സുഗ്രീവനുമായി സഖ്യംചെയ്ത് രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കാം.” ശബരിയിലുണര്‍ത്തിയെടുത്ത ആ അവബോധവും അന്തര്‍ദര്‍ശനവും സ്വാംശീകരിക്കേ രാമന്‍ സംതൃപ്തനായി. ശബരി നേടിയെടുക്കുന്ന മോക്ഷമീമാംസ അജ്ഞാനത്തില്‍ നിന്നും ആധര്‍മണ്യത്തില്‍ നിന്നുമുള്ള മോചനമാണ്. രാമന്റെ പോലും ദുഃഖമകറ്റാനുള്ള മഹിതമാര്‍ഗ്ഗം നിശാചരിയായ ശബരിയുടെ ധൈഷണികതയില്‍ വിളയിക്കുന്ന ഇതിഹാസലക്ഷ്യം അമൂല്യമാണ്. ഭേദബുദ്ധിയസ്തമിക്കുമ്പോള്‍ മനുഷ്യന്‍ പൂര്‍ണ്ണനാകുന്നു. വിശിഷ്ടാദൈ്വതത്തിന്റെ മഹാഭാഷ്യമാണ് എഴുത്തച്ഛന്റെ ഈ സാരസ്വതപ്രമാണം സാക്ഷാത്കരിക്കുന്നത്.

ഗന്ധര്‍വ്വ രാജകുമാരിയായ മാലിനിയാണ് ഭര്‍തൃശാപത്താല്‍ നിഷാദവംശത്തില്‍ ശബരിയായ് പിറവിയെടുക്കുന്നത്. ശബരിയുടെ സ്പര്‍ശമേറ്റ് ഗോദാവരി വിശുദ്ധയായിത്തീര്‍ന്ന ചരിത്രം തത്ത്വസംഗ്രമ രാമായണത്തില്‍ കാണാം. മതംഗ മഹര്‍ഷിയുടെ ആശ്രമത്തില്‍ സേവികയായി വന്ന ശബരി മുനിമാരുടെ സദ്‌സംഗത്തിലൂടെയാണ് ആത്മീയ വളര്‍ച്ചയ്‌ക്ക് പാത്രീഭൂതയാവുക. വേടനാരി പരമ ഭാഗവതോത്തമയായി മാറിയ കഥ രാമായണ വനമാലയില്‍ തുളസീസൗരഭമുണര്‍ത്തുന്നു. നീചജ, വിധിവിഹിതം, പ്രാകൃതത്ത്വം എന്നിവയെല്ലാം സുകൃതാതിരേകത്താല്‍ തരണം ചെയ്യാം. ഭഗവത് ഭക്തിയും സമര്‍പ്പണവീര്യവുമാണ് അതിന്റെ ആദ്യപടികള്‍. അനുഗ്രഹനിറവിന്റെ നിത്യപ്രകാശത്തിലാണ് ഋഷിമാര്‍ക്കുമാത്രം കാമ്യമായ അതീത തലങ്ങളും പുണ്യപൂരപ്രഭയും നേടി ശബരി ഇതിഹാസ വനിതാരത്‌നങ്ങളുടെ മാറ്റില്‍ പ്രോജ്ജ്വലിക്കുക. ഇതിഹാസത്തിനുനേരെ ശരം തൊടുക്കുന്ന സോദരര്‍ ആദ്യം വിളക്കുവെച്ച് വായിക്കേണ്ട പാഠമാണ് ശബരിചരിതം. രാമായണമുണര്‍ത്തുന്ന ആദര്‍ശ നരജീവിത പ്രാര്‍ത്ഥനകളും മൂല്യപരാഗകണങ്ങളും അവിടെ ഇതള്‍വിരിയുന്നു.

വിദ്യാഭ്യാസവും കുലമഹിമയും സദാചാരനിഷ്ഠയും തപഃപ്രൗഢിയും ശബരിനേടുക രാമസേവയുടെയും സ്‌നേഹാത്മീയതയുടെയും സദ്‌സംഗത്തിന്റെയും സത്യശിവസൗന്ദര്യ വിഭൂതി മാര്‍ഗ്ഗത്തിലൂടെയാണ്. രാമന് കാഴ്ചവെക്കുന്ന മധുരഫലങ്ങള്‍ ശബരി നേടിയ താപസസുകൃത സഞ്ചയഫലമാണ്. കാലങ്ങളുടെ വനാന്തരങ്ങളില്‍ മാനവമൂല്യങ്ങളുടെ മായികമായ മധുരക്കനിയായി ശബരി നിത്യതയില്‍ ഇളകിയാടുന്നു.
(തുടരും)

Tags: ramayanaLord RamaDevotionalHinduismRam and sita Storiesനുകരാം രാമരസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

Samskriti

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

Samskriti

കായലിനും കടലിനും മധ്യേ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രം: മണികെട്ടല്‍ പ്രമുഖ വഴിപാട്

Samskriti

മോക്ഷമാര്‍ഗ്ഗത്തിന്റെ സാംഖ്യദര്‍ശനം

Samskriti

വ്യാഴദോഷ പരിഹാരത്തിനും കുടുംബ ഐശ്വര്യത്തിനും മുപ്പെട്ടു വ്യാഴവ്രതം

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.