എറണാകുളം: അന്തരിച്ച ചലച്ചിത്ര നടൻ കൊച്ചിൻ ഹനീഫയുടെ സഹോദരന്‍ മസൂദ് (72) നിര്യാതനായി. ഇന്ന് വൈകിട്ടോടെയായിരുന്നു അന്ത്യം. ആഗസ്റ്റ് 9 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് എറണാകുളം സെൻട്രൽ മുസ്ലിം ജമാഅത്ത് ഖബറിസ്ഥാനിൽ വച്ച് സംസ്കാര ചടങ്ങുകൾ നടക്കും. പുല്ലേപ്പടി ആലിങ്ക പറമ്പിൽ പരേതനായ എ ബി മുഹമ്മദാണ് പിതാവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: