പാരിസ് ഒളിമ്പിക്സ് ഗുസ്തിയിൽ അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ കായിക താരം വിനേഷ് ഫോഗട്ടിന് പിന്തുണയുമായി മോഹൻലാൽ. നിങ്ങളാണ് യഥാർത്ഥ പോരാളിയെന്നും രാജ്യം ഒറ്റക്കെട്ടായി നിങ്ങൾക്കൊപ്പം നിൽക്കുമെന്നുമാണ് മോഹൻലാൽ കുറിച്ചത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
ഓർക്കുക, ഏറ്റവും കഠിനമായ വീഴ്ചകളിൽ നിന്നുപോലും ചാമ്പ്യന്മാർ ഉയർന്നുവരുന്നു. നിങ്ങളാണ് യഥാർത്ഥ പോരാളി, എന്നത്തേക്കാളും ശക്തമായി നിങ്ങളുടെ തിരിച്ചുവരവിൽ ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ത്യ നിങ്ങളോടൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്നു.’- മോഹൻലാൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: